മാതൃകാ പരീക്ഷ നടത്തി
കേരള സ്കൂള്‍ ടീച്ചേഴ്സ് അസോസിയേഷന്(കെ.എസ്.ടി.എ)മാനന്തവാടി സബ് ജില്ല കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ മാതൃകാ പരീക്ഷ നടത്തി.കഴിഞ്ഞ 2 മാസ കാലമായി നടത്തി വരുന്ന പരിശീലനത്തിന്റെ തുടര്‍ച്ചയായി ആണ് പരീക്ഷ നടത്തിയത്.5 കേന്ദ്രങ്ങളിലായി 980 കുട്ടികള്‍ മാതൃക പരീക്ഷ നടത്തി.മാനന്തവാടിയില്‍ ഗവ.യു.പി.സ്കൂളില്‍ സബ് ജില്ല പ്രസിഡണ്ട് എ.ഇ.സതീഷ് ബാബുവിന്റെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ മാനന്തവാടി നഗരസഭ വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന് പി.ടി.ബിജു ഉദ്ഘാടനം ചെയ്തു. പരിപാടിയില്‍ എ.അജയകുമാര്‍ സ്വാഗതവും, പ്രദീപ് കുനിയില്‍ നന്ദിയും പറഞ്ഞു.കെ.എസ്.ടി.എ ജില്ല പ്രസിഡണ്ട് പി.ജെ. ബിനേഷ്, പ്രസിഡണ്ട് പി.ജെ.സെബാസ്റ്റ്യന്‍, ജോ. സെക്രട്ടറി എം.ടി.മാത്യു എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. സിനി ബേസില്‍, തോമസ് മാത്യു, പി.കെ.സുരേഷ് എന്നിവര്‍ നേതൃത്വം നല്കി.വെള്ളമുണ്ട മോഡല്‍ എച്ച്.എസ്.എസില്‍ നടന്ന മാതൃക പരീക്ഷ എം.മണി കണ്ഠന്റെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ കെ.എസ്.ടി.എ സംസ്ഥാന എക്സിക്യുട്ടീവ് അംഗം എന്‍.എ.വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു.കെ.കെ.സുരേഷ് സ്വാഗതവും, എന്‍.മുരളീധരന് നന്ദിയും പറഞ്ഞു.എന്‍.പി.കുര്യന്, മനോജ് കുമാര്‍ എം.പി. എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.കെ.മുഹമ്മദലി, അബ്ദുള്‍ ഖനി, പി.കെ.വിനീത് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്കി.കാട്ടിക്കുളം ഹയര്‍സെക്കണ്ടറി സ്കൂളില്‍ നടന്ന പരിപാടിയില്‍ ഗിരിജ പി. എ. അദ്ധ്യക്ഷത വഹിച്ചു.കെ.എസ്.ടി.എ സംസ്ഥാന കമ്മറ്റി അംഗം എ.ദേവികി ഉദ്ഘാടനം ചെയ്തു. സെലിന് കെ.സ്വാഗതവും, പി. ജയറാം നന്ദിയും പറഞ്ഞു. ശില്പ എം, കെ.ബി.സിമില്‍ എന്നിവര്‍ നേതൃത്വം നല്കി.പനമരം എച്ച്.എസ്.എസില്‍ നടന്ന പരിപാടി വിജയ അക്കാദമി പ്രിന്‍സിപ്പള്‍ പി.മധു ഉദ്ഘാടനം ചെയ്തു. ജാസ്മിന് തോമസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ എം.കെ.രമേശ് കുമാര്‍ സ്വാഗതവും വി.ലൈജു നന്ദിയും പറഞ്ഞു.തലപ്പുഴ ജി.യൂ.പി.സ്കൂളില്‍ നടന്ന പരീക്ഷയില്‍ വി സുരേഷ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന് എന്‍.ജെ. ഷജിത്ത് ഉദ്ഘാടനം ചെയ്തു.കെ.വിപിന്‍ സ്വാഗതവും, അനൂപ് കുമാര്‍ നന്ദിയും പറഞ്ഞു.വി.കൃഷ്ണന് ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍