എസ്.എഫ്.ഐ കോളേജ് കവാടം ഉപരോധിച്ചു.
പുല്‍പ്പള്ളി:പുല്‍പ്പള്ളി എസ്.എന്‍.ഡി.പി യോഗം ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജിലെ രണ്ടാം വര്‍ഷ എംകോം വിദ്യാര്‍ത്ഥി അഖില്‍ പ്രകാശിനെ ഐ.ഡി കാര്‍ഡില്ലെന്ന കാരണം ഉന്നയിച്ചുകൊണ്ട് യൂണിവേഴ്സിറ്റി പരീക്ഷ എഴുതാന്‍ അനുവദിക്കാത്ത കോളേജ് പ്രിന്‍സിപ്പാളുടെ നടപടിയില്‍ പ്രതിഷേധിച്ച് എസ്.എഫ്.ഐ കോളേജ് കവാടം ഉപരോധിച്ചു.യൂണിവേഴ്സിറ്റി ഹാള്‍ടിക്കറ്റ് കൈവശമുണ്ടായിരിക്കെ കോളേജ് ഐഡന്റിറ്റി കാര്‍ഡ് കൊണ്ടുവന്നില്ലെന്ന ന്യായം പറഞ്ഞാണ് അഖിലിനെ പരീക്ഷ ഹാളില്‍ നിന്നും ഇറക്കിവിടുകയാണ് ഉണ്ടായതെന്ന് എസ്.എഫ്.ഐ ആരോപിച്ചു.യൂണിവേഴ്സിറ്റി മാനദണ്ഡങ്ങള്‍ പോലും പാലിക്കാന്‍ തയ്യാറകാത്ത പ്രിന്‍സിപ്പാളിനെതിരെ നടപടി സ്വീകരിക്കണമെന്ന് എസ്.എഫ്.ഐ ആവശ്യപ്പെട്ടുഉപരോധ സമരം എസ്.എഫ്.ഐ ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഷാഫി ഉദ്ഘാടനം ചെയ്തു.അശ്വിന് രാജ്,ജിഷ്ണു ഷാജി,അഖില്‍ പ്രകാശ്,എല്‍ദോസ് മത്തായി,ധനീഷ് എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍