എസ്.എന്‍. കോളേജിലേക്ക് കെ.എസ്.യു മാര്‍ച്ച് നടത്തി
പുല്‍പ്പള്ളി:കഴിഞ്ഞ ദിവസം നടന്ന കാലിക്കറ്റ് യൂണിവേഴ്സിറ്റി ഒന്നാം സെമസ്റ്റര്‍ പി.ജി പരീക്ഷയില്‍ ഐ.ഡി കാര്‍ഡില്ലെന്ന കാരണം ഉന്നയിച്ചുകൊണ്ട് അഖിലെന്ന വിദ്യാര്‍ത്ഥിയെ പ്രിന്‍സിപ്പാള്‍ പുറത്താക്കിയതില്‍ പ്രതിഷേധിച്ച് കെ.എസ്.യു പ്രവര്‍ത്തകര്‍ പുല്‍പ്പള്ള ിഎസ്.എന്‍. കോളേജിലേക്ക് മാര്‍ച്ച് നടത്തി . നിരന്തരമായി വിദ്യാര്‍ത്ഥി വിരുദ്ധ നിലപാടുമായാണ് പ്രന്‍സിപ്പാള്‍ മുന്നോട്ട് പോകുന്നതെന്ന് കെ.എസ്.യു ആരോപിച്ചു. അഖിലിന് പരീക്ഷ എഴുതുവാനുള്ള സഹചര്യം ഒരുക്കിക്കൊടുക്കണമെന്നും തീരുമാനമാകാത്ത പക്ഷം ശക്തമായ സമരവുമായി കെ.എസ്.യു മുന്നോട്ട് പോകുമെന്നും നേതാക്കള്‍ അറിയിച്ചു. പ്രസിഡന്റ് അമന് ജോയി അദ്ധ്യക്ഷത വഹിച്ചു.ജില്ല സെക്രട്ടറി അമല്‍ പങ്കജാക്ഷന് ,യൂത്ത് കോണ്‍ഗ്രസ് മണ്ഡലം സിജു തോട്ടത്തില്‍ , യൂനുസ് അലി ,അനുജിത്ത് , ശ്രീഹരി , അമന് ജിത്ത് ,വിവേക്,റിനു ,അനന്ദു ,ധന്യന്ദ് എന്നിവര്‍ സംസരിച്ചു
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍