എംഎസ്എഫ് കെ.എസ്.ആര്.ടി.സി ഡിപ്പോയിലേക്ക് പ്രതിഷേധമാര്‍ച്ച് നടത്തി
സുല്‍ത്താന്‍ ബത്തേരി:എം.എസ്.എഫ് സുല്‍ത്താന്‍ ബത്തേരി നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സുല്‍ത്താന്‍ ബത്തേരി കെ.എസ്.ആര്.ടി.സി ഡിപ്പോയിലേക്ക് പ്രതിഷേധമാര്‍ച്ച് നടത്തി. പരീക്ഷകളും ക്യാമ്പുകളും സ്കൂളുകളില്‍ തകൃതിയായി നടക്കുന്ന ഈ സമയത്ത്, പരീക്ഷണമെന്നോണം നടക്കുന്ന സ്വകാര്യ ബസ് സമരത്തില്‍ വിദ്യാര്‍ത്ഥികള്‍ വലയുകയാണ്. ഈ സാഹചര്യത്തില്‍ കൂടുതല്‍ സര്‍വ്വീസ് അനുവദിക്കണം എന്നവശ്യപ്പെട്ടുകൊണ്ടും വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ യാത്ര അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് എംഎസ്എഫ് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചത്.കെ എസ് ആര് ടി സി അധികൃതരുമായി നടത്തിയ ചര്‍ച്ചയില്‍ എംഎസ്എഫ് ഉന്നയിച്ച ആവശ്യങ്ങള്‍ മുഖവിലക്കെടുക്കാമെന്നും സര്‍ക്കാരില്‍ വിവരം അറിയിക്കുമെന്നും അധികൃതര്‍ നേതാക്കളെ അറിയിച്ചു. ചര്‍ച്ചയില്‍ ഉന്നയിച്ച സര്‍വ്വീസ് അധികരിപ്പിക്കണം എന്ന ആവശ്യം ഉടന്‍ നടപ്പിലാക്കുമെന്നും കെ.എസ്.ആര്.ടി.സി അധികൃതര്‍ ഉറപ് നല്കി. സ്വാകാര്യ ബസ് സമരം തുടര്‍ന്നാല്‍ ശക്തമായ പ്രക്ഷോഭപരിപാടികളുമായി രംഗത്തിറങ്ങുമെന്നും നേതാക്കള്‍ അറിയിച്ചു. എംഎസ്എഫ് വയനാട് ജില്ലാ സെക്രട്ടറി മുനവര്‍ അലി സാദത്ത് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് നിസാര്‍ കാരടിപാറ അധ്യക്ഷത വഹിച്ചു. ജില്ല ഉപാധ്യക്ഷന്‍ ഷാബാസ് അമ്പലവയല്‍, അജ്മല്‍ വകേരി, ജംഷീദ് വേങ്ങൂര്‍, അര്‍ഷാദ് പട്ടാണികൂപ്, ശിബിലി നിയാസ്, അമീന് കവുങ്ങല്‍, മുഹമ്മദ് ഫസല്‍ കെ.പി, അഫ്നസ് മണിച്ചിറ, ഫസല്‍ റഹ്മാന്, ഫസല്‍ വേങ്ങൂര്‍, റാഫി പട്ടാണികൂപ്, ജാബിര്‍ മൂലങ്കാവ് എന്നിവര്‍ നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍