തവിഞ്ഞാല്‍ സെന്റ് തോമസ് യു.പി.സ്കൂള്‍ പ്ലാറ്റിനം ജൂബിലി ആഘോഷം
മാനന്തവാടി:തവിഞ്ഞാല്‍ സെന്റ് തോമസ് യു.പി.സ്കൂള്‍ പ്ലാറ്റിനം ജൂബിലി നിറവില്‍. ഒരു വര്‍ഷം നീണ്ടു നില്ക്കുന്ന ആഘോഷ പരിപാടികളുടെ ഉദ്ഘാടനം ഫെബ്രുവരി 24 ന് നടക്കും.ഒ.ആര്.കേളു എം.എല്‍.എ.ആഘോഷ പരിപാടികളുടെ ഉദ്ഘാടനം നിര്‍വ്വഹിക്കുമെന്ന് സ്കൂള്‍ അധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.1944ല്‍ ഇളംപൂള്‍ തറവാട്ടില്‍ ഓല മേഞ്ഞ തറവാട്ടില്‍ ആരംഭിച്ച തവിഞ്ഞാല്‍ സെന്റ് തോമസ് യു.പി.സ്കൂള്‍ ഇന്ന് 74 വര്‍ഷങ്ങള്‍ പിന്നിട്ടു കഴിഞ്ഞു. തവിഞ്ഞാല്‍, മാനന്തവാടി എടവക പഞ്ചായത്തു കളിലെ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് അക്ഷരം പകര്‍ന്നു നല്കിയ ഈ സരസ്വതി ക്ഷേത്രം പാഠ്യ പാഠ്യേതര വിഷയങ്ങളില്‍ ഇതിനകം മികവ് പുലര്‍ത്തി കഴിഞ്ഞു. പ്ലാറ്റിനം ജൂബിലി ആഘോഷം നാടിന്റെ ഉത്സവമാക്കി മാറ്റാന്‍ തന്നെയാണ് തീരുമാനം ഉദ്ഘാഘാടനത്തിന് മുന്നോടിയായി 22 ന് വിളംബര ബൈക്ക് റാലിയും സംഘടിപ്പിച്ചിട്ടുണ്ട്.ഒരു വര്‍ഷം നീണ്ടു നില്ക്കുന്ന ആഘോഷ പരിപാടികളുടെ ഭാഗമായി ജൈവ വൈവിധ്യ ഉദ്യാന നിര്‍മ്മാണം, കലാകായിക മത്സരം, പൂര്‍വ്വ അധ്യാപക വിദ്യാര്‍ത്ഥി സംഗമം, സാംസ്ക്കാരിക സദസ് തുടങ്ങി നിരവധിയായ പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ടെന്നും അധികൃതര്‍ പറഞ്ഞു.വാര്‍ത്താ സമ്മേളനത്തില്‍ സ്വാഗതസംഘം ചെയര്മാന് ഫാദര്‍ ആന്റോ മാമ്പള്ളി, ഹെഡ്മാസ്റ്റര് ടി.വി.ജോണ്‍, എ.വി.മാത്യു, ജോസ് കൈനികുന്നേല്‍, ഷാജി പായിക്കാട്ട്, റോയി മുണ്ടാടന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍