വിദ്യാര്‍ത്ഥികളുടെ യാത്രാ ദുരിതത്തിന് അറുതിവരുത്തണം :എ.ബി.വി.പി
കല്‍പ്പറ്റ: വിദ്യാര്‍ത്ഥികളുള്‍പ്പെടെയുള്ളവരുടെ യാത്രാ ദുരിതത്തിന് അറുതി വരുത്തണമെന്ന് എബിവിപി ജില്ലാ സെക്രട്ടറി വിഷ്ണു കെ എം അവശ്യപ്പെട്ടു.സ്വകാര്യ ബസ്സുകളുടെ ആവശ്യമായ മിനിമം ചാര്‍ജ്ജ് സര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ചിട്ടും പാവപ്പെട്ട വിദ്യാര്‍ത്ഥികളുടെ എസ്.ടി ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കണമെന്ന സ്വകാര്യ ബസുടമകളുടെ പിടിവാശി അവസാനിപ്പിക്കണമെന്നും ഇത് അംഗീകരിക്കാത്ത ബസ്സുകള്‍ സര്‍ക്കാര്‍ പിടിച്ചെടുത്തു ഓടിക്കണമെന്നും അദ്ദേഹം പറഞ്ഞു.പ്രതിഷേധ സൂചകമായി എ.ബി.വി.പി പ്രവര്‍ത്തകര്‍ കല്‍പ്പറ്റയില്‍ പ്രതിഷേധ പ്രകടനം നടത്തി. എ.ബി.വി.പി സംസ്ഥാന സമിതി അംഗം അജയ് എം ആര് ,കല്‍പ്പറ്റ നഗര്‍ പ്രസിഡണ്ട് ബബിന്‍ എന്നിവര്‍ നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍