ബി.ജെ.പി മാര്‍ച്ച് നടത്തി.
കോറോം: തൊണ്ടര്‍നാട് പഞ്ചായത്തിലെ കുഞ്ഞോം മാതൃക കോളനിയിലെ കുടിവെള്ള പ്രശ്നത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ബി.ജെ.പി തൊണ്ടര്‍നാട് പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. ലക്ഷങ്ങള്‍ ചിലവഴിച്ച് കോളനിയില്‍ നിര്‍മിച്ച കുടിവെള്ള പദ്ധതി ഉദ്ഘാടനം കഴിഞ്ഞെങ്കിലും പ്രവര്‍ത്തന രഹിതമാണ്. പ്രശ്നത്തിന് പരിഹാരം കണ്ടില്ലെങ്കില്‍ തുടര്‍സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്നും ബി.ജെ.പി മുന്നറിയിപ്പ് നല്കി. പരിപാടി സംസ്ഥാന കൗണ്‍സില്‍ അംഗം ഇ.പി ശിവദാസന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. പ്രജീഷ് കെ.എം അധ്യക്ഷത വഹിച്ചു.യുവമോര്‍ച്ച ജില്ല പ്രസിഡണ്ട് അഖില്‍ പ്രേം .സി മുഖ്യപ്രഭാഷണം നടത്തി.ജി.കെ മാധവന്, രാജു വിനായക, മൊയ്തു വാഴയില്‍, ശശി കരിമ്പില്‍, ഗണേശ് കുമാര്‍, രാജന്, സീത തുടങ്ങിയവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍