അപകട കെണിയൊരുക്കി വെണ്മണി നിയന്ത്രണം വിട്ട ജീപ്പ് മറിഞ്ഞ് 11 പേര്‍ക്ക് പരുക്ക്
തവിഞ്ഞാല്‍ വെണ്മണിയില് നിയന്ത്രണം വിട്ട ജീപ്പ് മറിഞ്ഞ് പതിനൊന്ന് പേര്‍ക്ക് പരുക്ക്. വാളാട് റോഡ് പണിക്ക് പോകുകയായിരുന്ന കര്‍ണ്ണാടക മച്ചൂര്, ബാവലി സ്വദേശികള്‍ സഞ്ചരിച്ചിരുന്ന ജീപ്പാണ് മറിഞ്ഞത്.ബാവലി മച്ചൂര് സ്വദേശികലായ പിടുത്തായി (45),സ്വാമി(44),അപ്പു(36),അുപ്പവിന്റെ ഭാര്യ സരസു(23),പുഷ്പ(22),ജയ(32),സരോജിനി(30),ചിന്നമ്മ(26)ബാവലി കടഗദ്ദ സ്വദേശികളായ കണ്ണന്(29),ചന്ദ്ര(29),രത്നമ്മ(30) എന്നിവര്‍ക്കാണ് പരുക്കേറ്റത്.
ഇന്ന് രാവിലെ എട്ട് മണിയോടെയാണ് സംഭവം. പരുക്കേറ്റ എല്ലാവരേയും ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടേയും നില ഗുരുതരമല്ല.പതിനഞ്ചോളം യാത്രക്കാരുമായി കുത്തനെയുള്ള ഇറക്കത്തില്‍ വേഗതയില്‍ പോയതും അപകടകാരണമായി പറയുന്നുണ്ട്.ഇവിടെ തന്നെ ഫെബ്രുവരി10ന് ഓട്ടോറിക്ഷ അപകടത്തില്‍പെട്ട് പുതിശ്ശേരി വളപ്പില്‍ ചന്ദ്രന് എന്നയാള്‍ മരണപ്പെടുകയും 5 ഓളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്ന.ഒരുവര്‍ഷത്തിനിടെ 20തിലധികം വാഹന അപകടങ്ങണ് ഇവിടെ ഉണ്ടായത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍