ടെറസില്‍ നിന്നും കാല് വഴുതി വീണ് യുവാവ് മരിച്ചു
പുല്‍പ്പള്ളി പെരിക്കല്ലൂര്‍ തേക്കുംകാട്ടില്‍ ചാക്കോയുടേയും, പരേതയായ ചിന്നമ്മയുടേയും മകന് സജീവ് ചാക്കോ (38) യാണ് മരിച്ചത്. ഇന്നലെ രാത്രി വീടിന്റെ ടെറസില്‍ വെച്ചു നടന്ന കുടുംബയോഗത്തിന് ശേഷം താഴേക്കിറങ്ങവേ കാല് വഴുതി നിലത്തു വീഴുകയായിരുന്നുവെന്ന് ബന്ധുക്കള്‍ അറിയിച്ചു. തുടര്‍ന്ന് തലയ്ക്ക് മാരക പരുക്കേറ്റ സജീവിനെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും പുലര്‍ച്ചെയോടെ മരിക്കുകയായിരുന്നു. ടീനയാണ് ഭാര്യ. ആല്ബിന് ഏക മകനാണ്. രാജീവ്, ജോത്സി, താര എന്നിവര്‍ സഹോദരങ്ങളാണ്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍