കള്ള ടാക്സികള്‍ക്കെതിരെ നടപടി സ്വീകരിക്കണം :ഓട്ടോ ടാക്സി ലൈറ്റ് മോട്ടോര്‍ വര്‍ക്കേഴ്സ് യൂണിയന് (സി.ഐ.ടി.യു)
പനമരം വെള്ളമുണ്ട എടവക തൊണ്ടര്‍നാട് പഞ്ചായത്ത് പരിതികളില്‍ സര്‍വ്വീസ് നടത്തുന്ന കളള ടാക്സികള്‍ക്കെതിരെയും ലൈസന്‍സും ബാഡ്ജും ഇല്ലാതെ ടാക്സികള്‍ ഓടിക്കുന്ന ഡ്രൈവര്‍മാര്‍ക്കെതിരെയും നിയമ നടപടികള്‍ സ്വീകരിക്കാന്‍ അധികാരികള്‍ തയ്യാറാവണമെന്ന് ഓട്ടോ ടാക്സി ലൈറ്റ് മോട്ടോര്‍ വര്‍ക്കേഴ്സ് യൂണിയന് (സി.ഐ.ടി.യു)പനമരം ഏരിയ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സമ്മേളനം സി.ഐ.ടി.യു ജില്ലാ വൈസ് പ്രസിഡന്റ് പി.ജെ ആന്റണി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റായി കെ.എം ബിജുവിനെയും സെക്രട്ടറിയായി പി.എ അസീസിനെയും തിരഞ്ഞെടുത്തു.പ്രസിഡന്റായി കെ.എം ബിജുവിനെയും സെക്രട്ടറിയായി പി.എ അസീസിനെയും തിരഞ്ഞെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍