രാത്രി കാലഗതാഗത നിരോധനം;നിരോധന സമയത്തില്‍ മാറ്റം വരുത്തണം: മാനന്തവാടി മര്‍ച്ചന്റ്സ് അസോസിയേഷന്
മാനന്തവാടി: 2008 മുതല്‍ രാത്രി കാലഗതാഗത നിരോധനം ഏര്‍പ്പെടുത്തിയ ബാവലി മൈസൂര്‍ റോഡിന്റെ നിരോധന സമയത്തില്‍ മാറ്റം വരുത്തണമെന്ന് മാനന്തവാടി മര്‍ച്ചന്റ്സ് അസോസിയേഷന് ആവശ്യപ്പെട്ടു.ഇത് സംബന്ധിച്ച് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് നിവേദനം നല്‍കും. കര്‍ഷകര്‍ക്കും സാധാരണക്കാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമുള്ള ബുദ്ധിമുട്ടുകള്‍ നിവേദനത്തില്‍ ചൂണ്ടിക്കാട്ടും. അടുത്ത ആഴ്ച നിവേദക സംഘം മുഖ്യമന്ത്രിയെ കാണുമെന്ന് മര്‍ച്ചന്റ്സ് അസോസിയേഷന് പ്രസിഡന്റ് കെ.ഉസ്മാന് അറിയിച്ചു.രാത്രി 10 മണി വരെയെങ്കിലും ഗതാഗതം അനുവദിക്കണമെന്നാണാ വശ്യം. കേവലം 28 കിലോമീറ്റര്‍ ദൂരമാണ് നിരോധനമുള്ളത്
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍