സെറ്റോ വാഹന ജാഥക്ക് സ്വീകരണം നല്കി
കല്‍പ്പറ്റ:വര്ഗ്ഗീയഅക്രമഫാസിസം ചെറുക്കുക, പെന്ഷന് പ്രായം ഉയര്‍ത്തി ഏകീകരിക്കുക, കെ.എസ്.ആര്.ടി.സി പെന്ഷന് സര്‍ക്കാര്‍ ഏറ്റെടുക്കുക, സര്‍വ്വകലാശാലകളുടെ സ്വയംഭരണാവകാശം നിലനിര്‍ത്തുക, തുല്യ ജോലിക്ക് തുല്യവേതനം നല്‍കുക, എന്‍.പി.എസ്ല് അംഗമായവര്‍ക്ക് ഡി.സി.ആര്.ജി അനുവദിക്കുക, പെട്രോളിയം ഉല്‍പ്പന്നങ്ങളെ ജി.എസ്.ടി യില്‍ ഉള്‍പ്പെടുത്തുക, അഭിപ്രായ സ്വാതന്ത്ര്യം സംരക്ഷിക്കുക, വിദ്യാഭ്യാസ മേഖലയിലെ ചുവപ്പു, കാവി വല്‍ക്കരണം ചെറുക്കുക, വിലക്കയറ്റം തടയുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് സ്റ്റേറ്റ് എംപ്ലോയീസ് ആന്റ് ടീച്ചേര്‍സ് ഓര്ഗനൈസേഷന് (സെറ്റോ) സംസ്ഥാന ചെയര്മാന് എന്‍. രവികുമാര്‍ നയിക്കുന്ന ജാഥക്ക് വയനാട് ജില്ലയില്‍ സ്വീകരണം നല്കി. കെ.പി.സി.സി എക്സിക്യൂട്ടീവ് മെമ്പര്‍ എന്‍.ഡി അപ്പച്ചന് ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ലാ ചെയര്മാന് വി.സി സത്യന് അധ്യക്ഷത വഹിച്ചു. ജാഥാ വൈസ് ക്യാപ്റ്റന്‍ പി.ഹരിഗോവിന്ദന്, കോഓര്‍ഡിനേറ്റര്‍ എന്‍.എല്‍ ശിവകുമാര്‍, മാനേജര്‍ എന്‍.കെ ബെന്നി, ജാഥാ അംഗങ്ങളായ പി.ഉണ്ണികൃഷ്ണന്, ചവറ ജയകുമാര്‍, ബി.മോഹനചന്ദ്രന്, ഒ.രാധാകൃഷ്ണന് , അജിത്ത്കുമാര്‍, ഉമാശങ്കര്‍, ടോമി ജോസഫ്, ജില്ലാ കണ്‍വീനര്‍ പി.എസ് ഗിരീഷ്കുമാര്‍, ഗോകുല്‍ദാസ് കോട്ടയില്‍, അഡ്വ. ജോഷി സിറിയക്ക്, ഇ.വി അബ്രഹാം തുടങ്ങിയവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍