നീര്‍ച്ചാലുകള്‍ അഴുക്കുചാലുകളല്ല നിര്‍ദ്ദേശങ്ങളുമായി ആദ്യത്തെ ജലസഭ
വൈത്തിരി ഗ്രാമപഞ്ചായത്തിലെ ചാരിറ്റി വാര്‍ഡില്‍ സംസ്ഥാനത്തെ ആദ്യത്തെ ജലസഭ ഹരിതകേരള മിഷന് സംസ്ഥാന ഉപാധ്യക്ഷ ഡോ. ടി.എന്‍.സീമ ഉദ്ഘാടനം ചെയ്തു. നീര്‍ത്തടാടിസ്ഥാനത്തില്‍ നടത്തിയ സര്‍വേ ഫലങ്ങളിലെ പ്രശ്നങ്ങള്‍ അവതരിപ്പിക്കുന്ന സൂഷ്മതല സംഘടനാ രൂപമാണ് ജലസഭ. വൈത്തിരി ചാരിറ്റി സെന്റ് ക്ലാരറ്റ് പാരിഷ് ഹാളില്‍ നടന്ന ജലസഭയില്‍ നീര്‍ത്തടത്തിലെ നീരൊഴുക്ക് ഗുണാങ്കം വര്‍ദ്ധിക്കുകയും മണ്ണിലെ ജലാഗിരണ ശേഷി കുറയുന്നതായും ചര്‍ച്ച ചെയ്യപ്പെട്ടു. സര്‍വെയില്‍ നിന്നും കണ്ടെത്തിയ പ്രശ്നങ്ങളും നിര്‍ദ്ദേശവും സഭയില്‍ അവതരിപ്പിച്ചു.
വിവിധ കെട്ടിടങ്ങളില്‍ നിന്ന് മാലിന്യങ്ങള്‍ ഒഴുക്കിവിടുന്നതിനുളള അഴുക്ക്ചാലായി നീര്‍ച്ചാലുകളെ ഉപയോഗിക്കുന്നതായും സ്വാഭാവിക ജലസ്രോതസ്സ് കണ്ണടയ്ക്കുന്നതായും സര്‍വേയില്‍ കണ്ടെത്തിയിരുന്നു.കാര്‍ഷിക ഭൂമി വിഭജിച്ച് കാര്‍ഷികേതര ആവശ്യങ്ങല്‍ക്കായി ഉപയോഗപ്പെടുത്തുന്നതും ജലാശയങ്ങളും തണ്ണീര്‍ത്തടങ്ങളും വ്യാപകമായി നികത്തുന്നതും അവസ്ഥാ വിശകലത്തില്‍ കണ്ടെത്തി. ഏകവിള വ്യാപനം ഭക്ഷ്യവിളകളെ ബാധിക്കുന്നതായും വന്യമൃഗശല്യവും തൊഴിലുറപ്പ് പദ്ധതി ശരിയായ വിനിയോഗിക്കാന്‍ സാധിക്കാത്തും ജലസാക്ഷരതയിലുളള അപര്യാപ്തയും പ്രശ്നങ്ങളായി റിപ്പോര്‍ട്ടില്‍ പറയുന്നു.
നിര്‍ച്ചാലുകളും അവയുടെ പുറമ്പോക്കും അളന്ന് തിട്ടപ്പെടുത്തി പഞ്ചായത്ത് രേഖകളാക്കി മാറ്റണമെന്നും.നിലവിലെ ജലസ്രോതസ്സുകളുടെ നവീകരണവും പരിപാലനവും ഏറ്റെടുക്കണമെന്നും റിപ്പോര്‍ട്ടില്‍ പരിഹാര നിര്‍ദ്ദേശമുയര്‍ന്നു.മത്സ്യകൃഷി വ്യാപനവും വിനോദ കേന്ദ്രങ്ങളിലും മറ്റും ഹരിത നിയമാവലി നടപ്പാക്കേണ്ടതാണ്. അനധികൃത കെട്ടിട നിര്‍മാണം, ഭൂമിയുടെ നിരന്തര തരംമാറ്റല്‍ എന്നിവക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കേണ്ടതാണെന്നും ജലസഭ വിലയിരുത്തി. വൈത്തിരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.ഉഷാകുമാരി അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് യു.സി.ഗോപി, പഞ്ചായത്തംഗങ്ങളായ എല്‍സി ജോര്‍ജ്ജ്, പി.ടി.വര്‍ഗ്ഗീസ്, മൈനര്‍ ഇറിഗേഷന്‍ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ഷീല ജോണ്‍, എഞ്ചിനീയര്‍മാരായ കെ.അനൂപ് കുമാര്‍, എല്‍ദോസ് ഫിലിപ്പ്, ഹരിത കേരള മിഷന് ജില്ലാ കോര്‍ഡിനേറ്റര്‍ ബി.കെ.സുധീര്‍ കിഷന് എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍