പൊങ്കാല മഹോത്സവം
മാനന്തവാടി:വരയാല്‍ ശ്രീ കുരിക്കിലാല്‍ വരദായിനി ദേവി നാഗരാജ നാഗയക്ഷി ക്ഷേത്രത്തിലെ പൊങ്കാല മഹോല്‍സവം നാളെ (ഫെബ്രുവരി 18) വിപുലമായ പരിപാടികളൊടെ നടക്കുമെന്നും ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായും ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.പൊങ്കാല കിറ്റുകള്‍ ക്ഷേത്രത്തില്‍ ലഭ്യമാണ്. പൂജ സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് നിരവധി കൗണ്ടറുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. ജാതകത്തിലെ കാള സര്‍പ്പ യോഗത്തിന് പരിഹാരം ചെയ്യുന്ന കേരളത്തിലെ തന്നെ പ്രശസ്തമായ ക്ഷേത്രത്തില്‍ പൊങ്കാല മഹോത്സവത്തില്‍ പങ്കെടുക്കാന്‍ കേരളത്തിന് പുറമെ കുടക്, കുട്ട, ബാങ്ക്ളുരു, മൈസൂര്‍, ഊട്ടി നില ഗിരി എന്നിവിടങ്ങളില്‍ നിന്നും ഭക്തജന ഞള് പങ്കെടുക്കും.രാവിലെ 8 മണിക്ക് പ്രഭാഷണം തുടര്ന് തോറ്റം, തായമ്പക, വലിയ വട്ടളം ഗുരുസി, 10.30 ന് പൊങ്കാല അടുപ്പില്‍ തീ കത്തിക്കുന്നത്., ഉച്ചക്ക് പൊങ്കാല നിവേദിക്കും.വാര്‍ത്താ സമ്മേള ന ത്തില്‍ കെ.ബി ഭാരതി തങ്കമ്മ.കെ.റീന ,വിനോദ്, കെ.ബാലന് എന്നിവര്‍ സംബന്ധിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍