ഹരിത ഗ്രാമം പദ്ധതി ഉത്ഘാടനം ചെയ്തു
തവിഞ്ഞാല്‍ ഗ്രാമ പഞ്ചായത്ത് കോഴിക്കോട് ഗ്രീന്‍ വാമ്സ് കമ്പനിയുമായി ചേര്‍ന്ന് നടത്തുന്ന സമഗ്ര മാലിന്യ നിര്‍മ്മാര്‍ജ്ജന പരിപാടിയായ 'ഹരിത ഗ്രാമം പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ ഉത്ഘാടനം വയനാട് ജില്ലാ കളക്ടര്‍ എസ് സുഹാസ് ഐഎഎസ് നിര്‍വഹിച്ചു.ചടങ്ങില്‍ തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനിഷ സുരേന്ദ്രന് അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് എന്‍ ജെ ഷജിത്ത് സ്വാഗതം ആശംസിച്ചു.പ്ലാസ്റ്റിക്കുകള്‍ ,ചെരിപ്പുകള്‍ ,റെക്സിന്, ചില്ല് തുടങ്ങി അജൈവ മാലിന്യങ്ങള്‍ 3 മാസത്തിലൊരിക്കല്‍ വിടുകളില്‍ നിന്ന് എടുത്ത് ഗ്രിന്വാമ് സിന്റെ സംസ്കരണ കേന്ദ്രത്തിലേക്ക് കൊണ്ടു പോകുകയാണ് പദ്ധതി പ്രകാരം ചെയ്യുന്നത്.ബാബു ഷജില്‍ കുമാര്‍, ഷബിത ടീച്ചര്‍, ലിസ്സി ജോസ്, ബിന്ദു വിജയകുമാര്‍, സല്‍മ ജോയി, കത്രീന മംഗലത്ത്, സിന്ദു സന്തോഷ്, തോമസ് കെഎം എന്നിവര്‍ സംസാരിച്ചു
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍