കല്ലുമൊട്ടംകുന്ന് ഭൂനികുതി പ്രശ്നം: കര്‍ഷക സംഘത്തിന്റെ നേതൃത്വത്തില്‍ വില്ലേജ് ഓഫീസ് ഉപരോധിച്ചു
കല്ലുമൊട്ടംകുന്ന് ഭൂമി നികുതി പ്രശ്നങ്ങള്‍ക്ക് അടിയന്തിരമായി പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കേരള കര്‍ഷകസംഘം മാനന്തവാടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാനന്തവാടി വില്ലേജ് ഓഫീസ് ഉപരോധിച്ചു. വര്‍ഷങ്ങളായി കൈവശം വെച്ച് വരുന്നതും പട്ടയം ലഭിച്ചതുമായ ഭൂമി പട്ടയം റദ്ദ് ചെയ്ത് തോട്ട ഭൂമിയാക്കി മാറ്റാനുള്ള ശ്രമത്തിനെതിരെയുള്ള പ്രക്ഷോഭങ്ങളുടെ ഭാഗമായാണ് സമരം സംഘടിപ്പിച്ചത്. സമരം കര്‍ഷക സംഘം ഏരിയാ സെക്രട്ടറി എന്‍എം ആന്റണി ഉല്‍ഘാടനം ചെയ്തു. കര്‍ഷക സംഘം നേതാക്കളായ പി.ജി.വിജയന്, രാജു മൈക്കിള്‍, ലൈല ഉസ്മാന് ,ജൂബൈര്‍, പി.എന്‍.സുനീഷ്, റെജി, ടി.എന്‍.തങ്കപ്പന് എന്നിവര്‍ നേതൃത്വം നല്കി
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍