ജനറല്‍ ബോഡിയും ബോധവല്‍ക്കരണ സെമിനാറും
മാനന്തവാടി: മാനന്തവാടി മര്‍ച്ചന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ വ്യാപാരികള്‍ക്കായി ജനറല്‍ ബോഡിയും ബോധവല്‍ക്കരണ സെമിനാറും നടത്തി.മാനന്തവാടി വ്യാപാരഭവനില്‍ മുനിസിപ്പല്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് പി.ടി ബിജു ഉദ്ഘാടനം ചെയ്തു.അസോസിയേഷന്‍പ്രസിഡന്റ് കെ.ഉസ്മാന് അധ്യക്ഷത വഹിച്ചു.താലൂക്ക് തഹസില്‍ദാര്‍ എന്‍ ഐ ഷാജു, വില്ലേജ് ഓഫീസര്‍ സുജിത് ജോസി, മാനന്തവാടി ഫയര്സ്റ്റേഷന് ലീഡിംഗ് ഫയര്മാന് ബാലകൃഷ്ണന്, ന്യൂ ഇന്‍ഡ്യാ ഇന്‍ഷൂറന്‍സ് മാനേജര്‍ സോമനാഥന് എന്നിവര്‍ ക്ലാസെടുത്തു.ജനറല്‍ സെക്രട്ടരി പി.വി മഹേഷ്, എം.വി സുരേന്ദ്രന്, എന്‍ പി ഷിബി, അനില്‍കുമാര്‍, സി.കെ. സുജിത്, ഇ എ നാസര്‍, കെ.എക്സ് ജോര്‍ജ്, എം.കെ ശിഹാബുദ്ധീന്‍, കെഷാനു ജോണ്സണ്, കെ.എംറഫീഖ് എന്നിവര്‍ പ്രസംഗിച്ചു.രാത്രി കാല ഗതാഗത നിരോധനം ഏര്‍പ്പെടുത്തിയ ബാവലി മൈസൂര്‍ റോഡിന്റെ സമയക്രമത്തില്‍ മാറ്റം വരുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ കര്‍ണാടക സര്‍ക്കാറില്‍ സമ്മര്‍ദ്ദം ചെലുത്തണമെന്ന് യോഗം ആവശ്യപെട്ടു.രാത്രി 10 മണി വരെയെങ്കിലും ഗതാഗതം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍