യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു
സുല്‍ത്താന്‍ ബത്തേരി:യൂത്ത് കോണ്‍ഗ്രസ് സുല്‍ത്താന്‍ ബത്തേരി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സി.പി.എമ്മിന്റെ കൊലപാതക രാഷ്ട്രീയത്തിന് എതിരെ പ്രതിഷേധ സദസ്സ് നടത്തി.പ്രതിഷേധ സദസ്സ് ഡി .സി.സി ജനറല്‍ സെക്രട്ടറി ഡി.പി രാജശേഖരന് ഉത്ഘാടനം ചെയ്തു .സുല്‍ത്താന്‍ ബത്തേരി നിയോജകമണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് സംഷാദ് മരക്കാര്‍ അധ്യക്ഷത വഹിച്ചു.മുഖ്യമന്ത്രി പിണറായി വിജയന്റെ സ്വന്തം ജില്ലയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് ശുഹൈബിന്റെ വെട്ടി കൊലപ്പെടുത്തിയതില്‍ പ്രതികരിക്കാത്തത് കേരളത്തിന് അപമാനമാണെന്നും .കൊലപാതകത്തിലെ പ്രതികളെ ഇതുവരെ പിടികൂടാന്‍ കഴിയാത്തതു ആഭ്യന്തര വകുപ്പിന്റെ പരാജയമാണെന്നും അദ്ദേഹം പറഞ്ഞു .യൂത്ത് കോണ്‍ഗ്രസ്സ് വയനാട് പാര്‍ലിമെന്റ് ജനറല്‍ സെക്രട്ടറി എം .കെ ഇന്ദ്രജിത് ഷുഹൈബ് അനുസ്മരണ പ്രഭാഷണം നടത്തി.ബാബു പഴുപ്പത്തൂര്‍ :ഉമ്മര്‍ ,സന്തോഷ് കുമാര്‍ ,സിറില്‍ ജോസ് ,സിജു തോട്ടത്തില്‍ ,യൂനിസലി,റഹീല്‍ ,എല്‍ദോസ് ,പ്രജിത് ,ബൈജു ,ഷിബു കൃഷ്ണ ,സിജോ ,അനീഷ് എം.ജെ ,വിപിന്‍ മത്തായി ,നൗഫല്‍ ,ജിനു ,നിഖില്‍ ,അമല്‍ പങ്കജാക്ഷന് തുടക്കിയവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍