കാട്ടുതീ പ്രതിരോധം സൈക്കിള്‍ റാലി ജില്ലയില്‍ പര്യടനം നടത്തി
മാനന്തവാടി:ജലം സംരക്ഷിക്കാന്‍, കൃഷി സംരക്ഷിക്കാന്‍, വനം സംരക്ഷിക്കൂ എന്ന സന്ദേശമുയര്‍ത്തി വനം വന്യജീവി വകുപ്പിന്റെആഭിമുഖ്യത്തില്‍ കാട്ടുതീ പ്രതിരോധ ബോധവല്‍ക്കരണ സൈക്കിള്‍റാലി ജില്ലയില്‍ പര്യടനം നടത്തി.വൈല്‍ഡ് ലൈഫ് കണ്‍സര്‍വേഷന്‍ സൊസൈറ്റി ,സഞ്ചാരി, കൂട് മാഗസിന്, ടീം മലബാര്‍ റൈഡേര്‍സ്, സൈക്കിള്‍ ബഡ്ഡീസ് ബത്തേരി എന്നിവയുടെ സഹകരണത്തോടെയാണ് കാട്ടുതീ പ്രതിരോധ റാലി സംഘടിപ്പിച്ചത്. സൈക്കിള്‍ റാലിയുടെ ഫ്ളാഗ് ഓഫ് തോല്‍പ്പെട്ടിയില്‍ നോര്‍ത്ത് വയനാട് ഡി എഫ് ഒ പി.പ്രസാദ് നിര്‍വ്വഹിച്ചു. മാനന്തവാടിയില്‍ നല്കിയ സ്വീകരണ യോഗം നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ പ്രതിഭ ശശി ഉദ്ഘാടനം ചെയ്തു.സാമുഹ്യ വനവല്‍ക്കരണ വിഭാഗം എ സി എഫ് ,ഷജ്ന കരിം, വൈല്‍ഡ് ലൈഫ് വാര്ഡന് എന്‍.ടി. സാജന്, ഗംഗാധരന് മംഗലശ്ശേരി, എന്‍.ബാദുഷ എന്നിവര്‍ സംസാരിച്ചു.സൈക്കിള്‍ റാലിയുടെ സമാപനം മുത്തങ്ങയില്‍ നുല്‍പ്പുഴ പഞ്ചായത്ത് പ്രസിഡണ്ട് ശോഭന്‍കുമാര്‍ ഉദ്ഘാടനം ചെയ്തു.ബത്തേരി ഫസ്റ്റ് ക്ളാസ്സ് മജിസ്ട്രേറ്റ് എം ആര് ദിലീപ് മുഖ്യ തിഥിയായിരുന്നു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍