എടവകയ്ക്ക് വീണ്ടും ഐ.എസ്.ഒ.സര്‍ട്ടിഫിക്കറ്റ്
മാനന്തവാടി :എടവക ഗ്രാമ പഞ്ചായത്തിന് വീണ്ടും ഐ.എസ്.ഒ.സര്‍ട്ടിഫിക്കറ്റ് ലഭിച്ചതായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉഷ വിജയന് വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.2015ല്‍ ലഭിച്ച അംഗീകാരം നിലനിര്‍ത്താനും നല്ല പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ചതാണ് വീണ്ടും അംഗീകാരം നേടാനായത്.ഭരണ സമിതി അംഗങ്ങളുടെയും ഉദ്യോഗസ്ഥരുടെയും പൊതുജനങ്ങളുടെയും സഹകരണമാണ് ഇതിന് കാരാണമെന്നും എല്ലാവരെയും അഭിനന്ദിക്കുന്നതായി പ്രസിഡണ്ട് പറഞ്ഞു. വാര്‍ത്ത സമ്മേളനത്തില്‍ ജനപ്രതിനിധികളായ നജ്മുമുദ്ദീന് മുടമ്പത്ത്, ആമിന അവറാന്, ജില്‍സണ്‍ തുപ്പുംങ്കര, സെക്രട്ടറി ഇ.കെ.ബാലകൃഷ്ണന്, എ കെ.അസീസ് എന്നിവരും പങ്കെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍