മുത്തങ്ങ എക്സൈസ് ചെക്പോസ്റ്റില്‍വെച്ച് വാഹന പരിശോധനക്കിടെ രണ്ട് കിലോ കഞ്ചാവ് എക്സൈസ് അധികൃതര്‍ പിടികൂടി. കെഎല്‍ 15 എ 2045 നമ്പര്‍ മൈസൂര്തൃശ്ശൂര് ബസ്സിന്റെ ലഗേജ് ക്യാരിയറില്‍ ഉടമസ്ഥനില്ലാത്ത നിലയില്‍ സൂക്ഷിച്ചിരുന്ന ബാഗിലാണ് കഞ്ചാവ് കണ്ടെത്തിയത്. എക്സൈസ് ഇന്‍സ്പെക്ടര്‍ ബി അര്‍ഷാദ്, പ്രിവന്റീവ് ഓഫീസര്‍മാരായ പിഎസ് വിനീഷ്, ടി സജീവന്, സിഇഒ സോമന് എന്നിരാണ് കഞ്ചാവ് പിടിച്ചത്. പ്രതിയെകുറിച്ചുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍