കാളന് മെമ്മോറിയല്‍ ഫുട്ബോള്‍ ടൂര്‍ണമെന്റ്
കാളന് മെമ്മോറിയല്‍ കോളേജിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന എട്ടാമത് കാളന് മെമ്മോറിയല്‍ ഫുട്ബോള്‍ ടൂര്‍ണമെന്റിന് തുടങ്ങി. മാനന്തവാടി എസ്. ഐ മഹേഷ് ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ പി.കെ ബിജു, മെമ്പര്‍ സി.സി ജോണ്‍, കണ്‍വീനര്‍ മൊഹിയുദ്ദീന്‍, ഗ്ലാഡ്സണ്‍ പോള്‍, അബ്ദുസലാം, അമല്‍ തോമസ്, അജിത് ബേബി എന്നിവര്‍ സംസാരിച്ചു. ആദ്യ മത്സരത്തില്‍ ഇമാം ഗസ്സാലി കൂളിവയല്‍ സി.എം കോളേജ് നടവയലിനെ 1 ഗോളിന് തോല്പിച്ചു. ടൂര്‍ണമെന്റില്‍ വയനാട്ടിലെ 11 കോളേജുകള്‍ പങ്കെടുക്കും.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍