വിളംബരറാലി നടത്തി
കല്‍പ്പറ്റ: മുണ്ടേരി ജി.വി.എച്ച്.എസ് നവതി ഉദ്ഘാടനം വിളംബരം ചെയ്ത് നഗരത്തില്‍ റാലി നടത്തി. ഉച്ചകഴിഞ്ഞ് പുതിയ ബസ്സ്റ്റാന്‍ഡ് പരിസരത്ത് ആരംഭിച്ച റാലി സ്കൂളില്‍ സമാപിച്ചു. നഗരസഭ കൗണ്‍സിലര്‍മാര്‍,അയല്‍ക്കൂട്ടം അംഗങ്ങള്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍, രക്ഷിതാക്കള്‍ എന്നിവര്‍ റാലിയില്‍ അണിനിരന്നു. പ്രിന്‍സിപ്പല്‍ അനില്‍കുമാര്‍, വിഎച്ച്എസ്ഇ പ്രിന്‍സിപ്പല്‍ ബി.ജയകൃഷ്ണന്, ഹെഡ്മാസ്റ്റര് എ.ഡി. തോമസ്, പിടിഎ പ്രസിഡന്റ് സി.എന്‍. ചന്ദ്രന്, സ്റ്റാഫ് സെക്രട്ടറി സജി ആന്റോ എന്നിവര്‍ നേതൃത്യം നല്കി. ഒരു വര്‍ഷം നീളുന്ന നവതി ആഘോഷത്തിന്റെ ഉദ്ഘാടനം നാളെ (ഫെബ്രുവരി 17) ഉച്ചകഴിഞ്ഞു എംഐ ഷാനവാസ് എംപി നിര്‍വ്വഹിക്കും.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍