ക്യാന്‍സര്‍ രോഗ നിര്‍ണ്ണയ ക്യാമ്പ് നടത്തി.
മാനന്തവാടി:വെള്ളമുണ്ട പി.എച്ച്.സി യില്‍ വെച്ച് ക്യാന്‍സര്‍ രോഗ നിര്ണ്ണയക്യാമ്പ് നടത്തി. മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന്റെ 2017 -18 വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ക്യാന്‍സര്‍ നിയന്ത്രണ പരിപാടിയുടെ ഭാഗമായി കണ്ണൂര്മലബാര് ക്യാന്‍സര്‍ കെയര്‍ സൊസൈറ്റിയുടെ സഹകരണത്തോടെയാണ് ക്യാമ്പ് നടത്തിയത്.മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.ജെ പൈലി ക്യാമ്പ് ഉദ്ഘാടനം ചെയ്തു.ക്ഷേമകാര്യ സ്റ്റാന്റിംങ്ങ് കമ്മറ്റി ചെയര്‍പേഴ്സണ്‍ കെ കെ സി മൈമൂന അദ്ധ്യക്ഷത വഹിച്ചു. പൊരുന്നന്നൂര്‍ സി.എച്ച്.സി മെഡിക്കല്‍ ഓഫീസര്‍ ഡോ. ടോജോ പി ജോയി. വെള്ളമുണ്ട പി.എച്ച്.സി മെഡിക്കല്‍ ഓഫീസര്‍ ഡോ.സയിദ് ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ജോണ്സണ് എന്നിവര്‍ സംബന്ധിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍