കുറുവ ദ്വീപിലെ സന്ദര്‍ശക നിയന്ത്രണം പിന്‍വലിക്കണം; കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി പയ്യംമ്പള്ളി യൂണിറ്റ്
കുറുവ ദ്വീപിലെ സന്ദര്‍ശക നിയന്ത്രണം പിന്‍വലിക്കണമെന്ന് കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി പയ്യമ്പള്ളി യൂണിറ്റ് കണ്വെന്ഷന് ആവശ്യപ്പെട്ടു. ഏറ്റവും കൂടുതല്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന കുറുവദ്വീപിനെ പരിസ്ഥിതിയുടെ പേരുപറഞ്ഞ് ചില തല്‍പ്പരകക്ഷികളുടെ ഇടപ്പെടലിന്റെ ഭാഗമായാണ് സന്ദര്‍ശക നിയന്ത്രണം ഏര്‍പ്പെടുത്തിയത് അംഗീകരിക്കാന്‍ കഴിയില്ലെന്നും കണ്വെന്ഷന്. സാമ്പത്തിക പ്രതിസന്ധി മൂലം ഉടലെടുത്ത് വ്യാപാരമാന്ദ്യം നിലനില്‍ക്കുന്ന ഘട്ടത്തില്‍ വയനാട്ടിലെ വ്യാപാര മേഖലയ്ക്ക് അല്‍പ്പമെങ്കിലും ആശ്വാസം ടൂറിസം മേഖലയാണ്.എന്നാല്‍ അധികാരികളുടെ തെറ്റായ തീരുമാനങ്ങളുടെ ഭാഗമായി ടൂറിസം മേഖലയുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തുന്ന വ്യാപാരികള്‍ ഉള്‍പ്പെടെയുള്ള ജനവിഭാഗങ്ങള്‍ ദുരിതത്തിലാണ്. കണ്വെന്ഷന് സമിതി സംസ്ഥാന കമ്മിറ്റി അംഗം വി.കെ.തുളസിദാസ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ജിജി കുടക്കച്ചിറ അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍ വര്‍ഗ്ഗീസ് ജോര്‍ജ്ജ് മുഖ്യ പ്രഭാഷണം നടത്തി.ഏരിയ സെക്രട്ടറി ടി. സുരേന്ദ്രന്, ടി. രത്നാകരന്, എം.എന്‍.ഭുവന് സിംഗ്, ബേബി ചെറിയാന്, അബ്രഹാം ഇളയിടത്ത്, റോബി ജോര്‍ജ്ജ്, സി.ഐ.ഫ്രാന്‍സിസ് എന്നിവര്‍ സംസാരിച്ചു.സെക്രട്ടറി വര്‍ഗ്ഗീസ് ജോര്‍ജ്ജ് സ്വാഗതവും പി.പി.ജോസ് നന്ദിയും പറഞ്ഞു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍