എയ്ഞ്ചല്‍സ് ഡേ 2018
സുല്‍ത്താന്‍ ബത്തേരി ആസ്ഥാനമായി പ്രവര്‍ത്തിച്ചുവരുന്ന ജീവകാരുണ്യ പ്രവര്‍ത്തന കൂട്ടായ്മയായ അഡോറയുടെ ജനകീയ സേവന സംരംഭമായ എയ്ഞ്ചല്‍സ് കളക്ഷന്റെ ഒന്നാം വാര്‍ഷികവും, അഡോറയുടെ ഇരുപതാം വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന സാമൂഹ്യ സേവനപരിപാടികളുടെ ഉത്ഘാടനവും ഫെബ്രുവരി 18ന് നടക്കും. ബത്തേരി എംഎല്‍എ ഐസി ബാലകൃഷ്ണന് പരിപാടിയുടെ ഉത്ഘാടനം നിര്‍വ്വഹിക്കും. ചടങ്ങുകളോടനുബന്ധിച്ച് വീല്‍ചെയറില്‍ ജീവിതം കഴിച്ചുകൂട്ടേണ്ടി വന്ന ബദറുസമാനും സംഘവും അവതരിപ്പിക്കുന്ന 'മ്യൂസിക് ഓണ്‍ വീല്‍സ്' കരോക്ക ഗാനമേളയും ഉണ്ടായിരിക്കും. അഡോറ ഡയറക്ടര്‍ നര്‍ഗീസ് ബീഗം ചടങ്ങില്‍ അധ്യക്ഷത വഹിക്കും.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍