വൈദ്യുതി വിതരണരംഗം സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്മാറണം :വൈദ്യുതി തൊഴിലാളി ജില്ലാ കണ്വെന്ഷന്
കല്‍പ്പറ്റ;വൈദ്യുതി നിയമം 2003 ഭേദഗതി ചെയ്ത് വൈദ്യുതി വിതരണരംഗം സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്മാറണമെന്ന് കല്‍പ്പറ്റയില്‍ ചേര്‍ന്ന വൈദ്യുതി തൊഴിലാളികളുടെയും ബഹുജനങ്ങളുടേയും ജില്ലാ കണ്വെന്ഷന് ആവശ്യപ്പെട്ടു.നാഷണല്‍ കോര്‍ഡിനേഷന്‍ കമ്മിറ്റി ഓഫ് ഇലക്ട്രിസിറ്റി എംപ്ലോയീസ് ആന്റ് എന്‍ജിനീയേഴ്സിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന പണിമുടക്കും പാര്‍ലമെന്റ് മാര്‍ച്ചും വിജയിപ്പിക്കാന്‍ മുഴുവന്‍ ബഹുജനങ്ങളും രംഗത്തിറങ്ങണമെന്ന് കണ്വെന്ഷന് ഉദ്ഘാടനം ചെയ്ത സിപിഎം ജില്ലാ സെക്രട്ടറി പി. ഗഗാറിന് ആഹ്വാനം ചെയ്തു. സ്വാഗതസംഘം ചെയര്മാന് എം.മധു അധ്യക്ഷത വഹിച്ചു.കെ.അനില്‍ സ്വാഗതം പറഞ്ഞു. സിപിഐ ജില്ലാ സെക്രട്ടറി വിജയന് ചെറുകര മുഖ്യ പ്രഭാഷണം നടത്തി.ഒ.പുഷ്പന് വിശദീകരണം നടത്തി . സി ഐ ടി യു ജില്ലാ പ്രസിഡന്റ് വി.വി.ബേബി, പെന്‍ഷനേഴ്സ് അസോസിയേഷന് വൈസ് പ്രസിഡന്റ് പി.ജെ.ആന്റണി ബി എസ് എന്‍എല്‍ ഇ യു പ്രസിഡണ്ട് എം.രവീന്ദ്രന് ബാലചന്ദ്രന് എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍