മൂഴിമലത്തോട്ടില് തടയണ നിര്‍മ്മിച്ചു
പുല്‍പ്പള്ളി പഞ്ചായത്തിലെ 15,16 വാര്‍ഡുകളിലെ കുടുംബശ്രീ വാര്‍ഡ് വികസന സമിതിയംഗങ്ങളുടെയും തൊഴിലുറപ്പ് തൊഴിലാളികളുടെയും നേതൃത്വത്തില്‍ രൂക്ഷമായികൊണ്ടിരിക്കുന്ന വരള്‍ച്ചയെ പ്രതിരോധിക്കുക എന്ന സന്ദേശ മുയര്‍ത്തി മൂഴിമലത്തോട്ടില് തടയണകള്‍ നിര്‍മ്മിച്ചു.ഒഴുകിപ്പോകുന്ന ജലം തടയണകള്‍ നിര്‍മ്മിച്ച് കിണറുകളിലും കുളങ്ങളിലും സംഭരിച്ച് ജലസംരക്ഷണം ഉറപ്പ് വരുത്തുന്നതിന്റ ഭാഗമായാണ് 200 ഓളം ആളുകളുടെ നേതൃത്വത്തില്‍ തടയണകള്‍ നിര്‍മ്മിച്ചത്.ഗ്രാപഞ്ചായത്തംഗം സജി റെജി നിര്‍മ്മാണ പ്രവൃത്തി ഉദ്ഘാടനം ചെയ്യതു.ബാബു നമ്പുടാകം അദ്ധ്യക്ഷത വഹിച്ചു. ഗ്രാപഞ്ചായത്തംഗം സുചിത്ര,ജോസ് പെരുമ്പില്‍, സെലിന് ജോസ്, പത്മിനി രാജു, ദിവാകരന് നായര്‍ എന്നിവര്‍ നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍