OPEN NEWSER

Wednesday 16. Sep 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

നവകേരളീയം സഹകരണ ബാങ്ക് കുടിശ്ശിക നിവാരണം തുടങ്ങി

  • Ariyippukal
15 Feb 2018

 

സഹകരണ വായ്പാ  സ്ഥാപനങ്ങളില്‍ നിന്നും ബാങ്കുകളില്‍ നിന്നും വായ്പയെടുത്ത് തിരിച്ചടവ് മുടങ്ങിയവര്‍ക്കായി നവകേരളം കുടിശ്ശിക നിവാരണ പദ്ധതി നടപ്പാക്കുന്നു. മാര്‍ച്ച് 25 വരെയാണ് പ്രത്യേക കുടിശ്ശിക നിവാരണ പദ്ധതിയില്‍ ഇളവ് ലഭിക്കുക. 2017 ഡിസംബര്‍ 31 വരെ പൂര്‍ണ്ണമായും ഭാഗികമായും കുടിശ്ശികയായ വായ്പകള്‍ക്ക് 10 ശതമാനം മുതല്‍ 50 ശതമാനം വരെയാണ് പലിശ ഇളവ് ലഭിക്കുക. രോഗ ബാധിതര്‍, മരണപ്പെട്ടവരുടെ ആശ്രിതര്‍ എന്നിവര്‍ക്കും വായ്പ തിരിച്ചടവില്‍ ഇളവ് ലഭിക്കും. പിഴ പലിശയും മറ്റു ചാര്‍ജ്ജുകളും പൂര്‍ണ്ണമായും ഒഴിവാക്കും.  വായ്പ കുടിശ്ശിക വരുത്താതെ കൃത്യമായി തിരിച്ചടച്ചവര്‍ക്കും 10 ശതമാനം ആനുകൂല്യം ലഭിക്കും. 

 

ജില്ലയിലെ സഹകരണ സ്ഥാപനങ്ങളില്‍ നിന്നും വായ്പയെടുത്തവര്‍ കുടിശ്ശിക നിവാരണത്തിന് ബാങ്കുകളുമായി ബന്ധപ്പെടണം.  വായ്പാ കുടിശ്ശിക നിവാരണത്തിന് അദാലത്തുകള്‍  നടത്താന്‍ ജില്ലാ തല സഹകരണ സ്ഥാപനങ്ങളുടെ പ്രതിനിധി യോഗം തീരുമാനിച്ചു.  സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ വി.മുഹമ്മദ് നൗഷാദ് അദ്ധ്യക്ഷത വഹിച്ചു. പ്ലാനിങ്ങ് അസി.രജിസ്ട്രാര്‍ അബ്ദുള്‍ റഷീദ് തിണ്ടുമ്മല്‍, ജില്ലാ ബാങ്ക് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ഷിബു, അസിസ്റ്റന്റ് രജിസ്ട്രാര്‍ എം.സജീര്‍, ജോണ്‍സണ്‍, ഖദീജ, ലതിക, അസീസ് തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലാ ജോയിന്റ് രജിസ്ട്രാര്‍ ചെയര്‍മാനും ജില്ലാ ഓഡിറ്റ് ജോയിന്റ് ഡയറക്ടര്‍ കണ്‍വീനറുമായിട്ടുള്ള ജില്ലാ തല കമ്മറ്റി രൂപവതര്കരിച്ചു. 

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • 'എങ്കെയൊളിന്താലും വിടമാട്ടെ' തമിഴ്‌നാട് സ്വദേശികളായ മാല കവര്‍ച്ചാസംഘാംഗങ്ങളെ കര്‍ണാടകയില്‍ നിന്ന് പൊക്കി വയനാട് പോലീസ്; പിടികൂടിയത് കര്‍ണാടകയിലെ മല്‍പേയില്‍ നിന്ന്; മാല കവര്‍ച്ചാ കേസുകളില്‍ ജില്ലയി
  • പോഷണ്‍ മാ 2026, ബാല്യ സ്പന്ദനം, നോ മിഠായി ക്യാമ്പയിനുകള്‍ക്ക് ജില്ലയില്‍ തുടക്കമായി
  • വിദ്യാര്‍ത്ഥികളുമായി പോയ നാലുചക്ര ഓട്ടോറിക്ഷ കത്തിനശിച്ചു.
  • പള്ളിക്കല്‍ ബ്ലോക്ക് സീറ്റ് തര്‍ക്കം തീര്‍ന്നു; കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ലീല ഗോവിന്ദന്‍ മത്സരിക്കും; ഇന്ന് യൂഡിഎഫ് കണ്‍വെന്‍ഷന്‍
  • പശുക്കിടാവിനെ പുലി കൊന്നു
  • കാലാവസ്ഥാ വ്യതിയാനം ചെറുക്കാന്‍ സര്‍വകലാശാലകള്‍ മുന്‍കൈയെടുക്കണം: മന്ത്രി ടി. സിദ്ദിഖ്
  • വിവരാവകാശ നിയമം ജനാധിപത്യത്തെ ശക്തിപ്പെടുത്തി: വിവരാവകാശ കമ്മീഷണര്‍ അഡ്വ. ടി കെ രാമകൃഷ്ണന്‍
  • കാര്‍ഷിക മേഖലയില്‍ ആധുനിക സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്തണം: മന്ത്രി ടി. സിദ്ദിഖ്
  • പോക്‌സോ കേസില്‍ യുവാവിന് 47 വര്‍ഷം തടവും പിഴയും
  • ബത്തേരി പൊലീസ് സ്‌റ്റേഷനിലെ ഹാന്‍സ് മോഷണം: പോലീസുകാരന്‍ പ്രതി
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show