വയനാട് ചാമ്പ്യന്‍സ് ട്രോഫി സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണ്ണമെന്റിന് ആവേശകരമായ തുടക്കം
കല്‍പ്പറ്റ: വയനാട് ഈഗിള്‍സ് എഫ്.സി.സംഘടിപ്പിക്കുന്ന പ്രഥമ ചാമ്പ്യന്‍സ് ട്രോഫി സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണ്ണമെന്റിന് ആവേശകരമായ തുടക്കം. കല്‍പ്പറ്റ പോലീസ് സ്റ്റേഷന് സമീപം പ്രത്രേകം തയ്യാറാക്കിയ ഫ്ളഡ് ലൈറ്റ് സ്റ്റേഡിയത്തിലാണ് മല്‍സരം നടക്കുന്നത്.ഉദ്ഘാടനത്തോടനുബന്ധിച്ച് മുന്‍കാല ഫുട്ബോള്‍ താരങ്ങളെ ആദരിച്ചു.ഫുട്ബോള്‍മേള കല്‍പ്പറ്റ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ഉമൈബ മൊയ്തൂന്കുട്ടി , കല്‍പ്പറ്റ ഡി.വൈ.എസ്.പി.പ്രിന്‍സ് അബ്രഹാം, സെവന്‍സ് ഫുട്ബോള്‍ അസോസിയേഷന് പ്രസിഡന്റ് തങ്ങള്‍സ് മുഹമ്മദ്, അഡ്വ.ഷമീം, സ്പേര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് എം.മധു, സിനിമാ താരം അബുസലീം, നാസര്‍ കുരുണിയന്, ഗ്ലാഡ്സണ്‍, കല്ലങ്ങോടന്‍ നാസര്‍ എന്നിവര്‍ കളിക്കാരെ പരിചയപ്പെട്ട് ഉദ്ഘാടനം ചെയ്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍