OPEN NEWSER

Monday 13. Oct 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍  ജ്വല്ലേഴ്‌സിന്റെ പെരുമ്പാവൂര്‍ ഷോറൂം പ്രവര്‍ത്തനമാരംഭിച്ചു

  • General
14 Feb 2018

പെരുമ്പാവൂര്‍:സ്വര്‍ണ്ണാഭരണ രംഗത്ത് 155 വര്‍ഷത്തെ വിശ്വസ്ത പാരമ്പര്യമുള്ളതും സ്വര്‍ണ്ണത്തിന്റെ ഗുണമേന്മയ്ക്ക് കേന്ദ്ര സര്‍ക്കാരിന്റെ ബി.ഐ.എസ് അംഗീകാരത്തിന് പുറമെ അന്താരാഷ്ട്ര ഐ.എസ്.ഒ അംഗീകാരവും നേടിയ ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍  ജ്വല്ലേഴ്‌സ് ഗ്രൂപ്പിന്റെ നാല്‍പ്പത്തിനാലാമത് ഷോറൂം പെരുമ്പാവൂരില്‍ പ്രവര്‍ത്തനം ആരംഭിച്ചു.പുതിയ ഷോറൂമിന്റെ ഉദ്ഘാടനം ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍  ജ്വല്ലേഴ്‌സ് ഗ്രൂപ്പിന്റെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ.ബോബി ചെമ്മണൂരും പ്രശസ്ത സിനിമാതാരം അനു സിതാരയും ചേര്‍ന്ന് നിര്‍വ്വഹിച്ചു.പെരുമ്പാവൂര്‍ എം.എല്‍.എ എല്‍ദോസ് കുന്നുപള്ളി,പെരുമ്പാവൂര്‍ നഗരസഭ ചെയര്‍പേവ്‌സണ്‍ സതി ജയകൃഷ്ണന്‍,പെരുമ്പാവൂര്‍ നഗരസഭ പ്രതിപക്ഷ നേതാവ് ബിജു ജോണ്‍ ജേക്കബ് തുടങ്ങി രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിച്ചു.ഉദ്ഘാടന വേളയില്‍ പെരുമ്പാവൂരിലെ തിരഞ്ഞെടുക്കപ്പെട്ട വിര്‍ദ്ധന കുടുംബങ്ങളിലെ വൃക്ക രോഗികള്‍ക്കും ക്യാന്‍സര്‍ രോഗികള്‍ക്കുമുള്ള ധനസഹായം വിതരണം ചെയ്തു.ബിഐഎസ് ഹാള്‍മാര്‍ക്കുള്ള 916 സ്വര്‍ണാഭരണങ്ങളുടേയും ഡയമണ്ട് ആഭരണങ്ങളുടെയും ബ്രാന്റഡ് വാച്ചുകളുടെയും അതിവിപുലമായ സ്റ്റോക്കും സെലക്ഷനുമായി ഒരുക്കിയിട്ടുള്ള അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ഷോറൂമില്‍ അസുലഭമായ ഷോപ്പിംഗ് അനുഭവത്തോടൊപ്പം  അന്താരാഷ്ട്ര നിലവാരത്തിലുള്ള ഭൗതീക സൗകര്യങ്ങലുമാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്.

ഉദ്ഘാടനം കാണുവാനെത്തിയവരില്‍ നിന്നും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെട്ട 10 പേര്‍ക്ക് സ്വര്‍ണ്ണ സമ്മാനങ്ങല്‍ വിതരണം ചെയ്തു.ഉദ്ഘാടനം പ്രമാണിച്ച് ഡയമണ്ട് ആഭരണങ്ങള്‍ക്ക് 50% വരെ ഡിസ്‌ക്കൗണ്ട് ലഭിക്കുന്നു.സ്വന്തമായി ആഭരണ നിര്‍മ്മാണ സാലകള്‍ ഉള്ളതുകൊണ്ട് ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ പണിക്കൂലിയില്‍ ,മായം ചേര്‍ക്കാത്ത 22 കാരറ്റ് 916 സ്വര്‍ണ്ണാഭരണങ്ങള്‍ ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍  ജ്വല്ലേഴ്‌സില്‍ നിന്നും എല്ലാ കാലവും ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നു.വിവാഹ പാര്‍ടട്ടികള്‍ക്ക് സൗജന്യ വാഹന സൗകര്യം,വിശാലമായ പാര്‍ക്കിംഗ് സൗകര്യം എന്നിങ്ങനം അനവധി സേവനങ്ങളുമാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നതെന്ന് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ  ഡോ.ബോബി ചെമ്മണൂര്‍ പറഞ്ഞു.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • പണം വെച്ച് ചീട്ടുകളിച്ച നാലംഗ സംഘം പിടിയില്‍
  • വയനാട് ജില്ലയില്‍ 50,592 കുഞ്ഞുങ്ങള്‍ക്ക് തുള്ളിമരുന്ന് നല്‍കി
  • പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ വയനാട് ജില്ലാതല ഉദ്ഘാടനം നടത്തി
  • ഒന്നരക്കിലോയോളം കഞ്ചാവുമായി യുവാവ് പിടിയില്‍
  • മെത്താംഫിറ്റാമിന്‍ പിടികൂടിയ കേസ്; ഒരാള്‍ കൂടി അറസ്റ്റില്‍
  • മെത്താംഫിറ്റാമിന്‍ പിടികൂടിയ കേസ്; ഒരാള്‍ കൂടി അറസ്റ്റില്‍
  • സംസ്ഥനത്ത് വീണ്ടും അതിശക്തമയ മഴയ്ക്ക് സാധ്യത; ഇന്ന് മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത
  • ജീവിതയാത്രയില്‍ പാതിയില്‍ മടങ്ങിയ ഷംസുവിന് നാടിന്റെ യാത്രാമൊഴി
  • പുലിക്കാട്ട് കടവ് പാലം യഥാര്‍ത്ഥ്യത്തിലേക്ക്
  • തദ്ദേശ തെരഞ്ഞെടുപ്പ്: സ്വയംഭരണ സ്ഥാപനങ്ങളിലെ നറുക്കെടുപ്പ് തിയതികള്‍ പ്രഖ്യാപിച്ചു
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show