നല്ലത് നാടറിയട്ടെ..! കളഞ്ഞുകിട്ടിയ പണവും രേഖകളുമടങ്ങിയ പേഴ്സ് ഉടമസ്ഥനെ ഏല്‍പ്പിച്ച് യുവാക്കള്‍ മാതൃകയായി
മാനന്തവാടി കാട്ടിക്കുളം യാത്രാ മധ്യേ കളഞ്ഞുകിട്ടിയ പണവും, വിലപിടിപ്പുള്ള പലരേഖകളുമടങ്ങിയ പേഴ്സ് ഉടമസ്ഥന് നല്കി പാണ്ടിക്കടവ് സ്വദേശികളായ നാച്ചു, നസീര്‍ എന്നിവരാണ് സമൂഹത്തിന് മാതൃകയായത്. പേഴ്സ് കിട്ടിയ കാര്യം ഓപ്പണ്‍ ന്യൂസറില് അറിയിച്ച ശേഷം ഉടമസ്ഥനെ കണ്ടെത്തുന്നതിനായി പേഴ്സ് പോലീസ് സ്റ്റേഷനിലെത്തിക്കുകയായിരുന്നു. പോലീസ് ഉദ്യോഗസ്ഥനായ സോമന്റെ പേഴ്സായിരുന്നു നഷ്ടപ്പെട്ടിരുന്നത്. തുടര്‍ന്ന് പേഴ്സ് നഷ്ടപ്പെട്ട കാര്യം ഓപ്പണ്‍ ന്യൂസറെ അറിയിക്കുന്നതിനായി ബന്ധപ്പെട്ടപ്പോള്‍ പേഴ്സ് സ്റ്റേഷനിലെത്തിച്ച കാര്യം അറിയുകയും അദ്ധേഹം സ്റ്റേഷനിലെത്തി യുവാക്കളില്‍ നിന്നും പേഴ്സ് ഏറ്റുവാങ്ങുകയുമായിരുന്നു. മാതൃകാ പ്രവൃത്തി ചെയ്ത യുവാക്കളളെ പോലീസ് സംഘം അഭിനന്ദിക്കുയും അനുമോദിക്കുകയും ചെയ്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍