ഡി.വൈ.എഫ്.ഐ പ്രതിഷേധ മാര്‍ച്ച് നടത്തി.
കല്‍പ്പറ്റ:റെയില്‍വേ സ്വകാര്യ സ്വകാര്യവല്‍ക്കരണം അവസാനിപ്പിക്കുക,റെയില്‍വേ നിയമന നിരോധനം പിന്‍വലിക്കുക,പെട്രോള്‍, ഡീസല്‍ വില കൊള്ളയടി അവസാനിപ്പിക്കുക എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തി ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കല്‍പ്പറ്റ ടെലഫോണ്‍ എക്സ്ചേഞ്ചിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. മാര്‍ച്ച് ഡി.വൈ.എഫ്.ഐ കേന്ദ്ര കമ്മിറ്റിയംഗം നിതിന്‍ കണിച്ചേരി ഉദ്ഘാടനം ചെയ്തു . ജില്ലാ പ്രസിഡന്റ് കെ.പി.ഷിജു അദ്ധ്യക്ഷതവഹിച്ചു.ബീന രതീഷ്,കെ.മുഹമ്മദലി,സി.ജി പ്രത്യുഷ്, കെ.എം.ഫ്രാന്‍സിസ്,പി.എ.മുഹമ്മദ്,എം.വി. വിജേഷ്,എ.കെ.ജിതുഷ് എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി കെ.റഫീഖ് സ്വാഗതവും വി.ഹാരിസ് നന്ദിയും പറഞ്ഞു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍