എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്: സ്വയം തൊഴില്‍ പരിശീലനം ആരംഭിച്ചു
ശരണ്യ സ്വയം തൊഴില്‍ പദ്ധതി പ്രകാരം അപേക്ഷ സമര്‍പ്പിച്ച മാനന്തവാടി താലൂക്കിലെ 123 പേര്‍ക്കുളള സൗജന്യ സംരംഭകത്വ വികസന പരിശീലനം മാനന്തവാടി ബി.ആര്.സി ഹാളില്‍ മുനിസിപ്പല്‍ ചെയര്മാന് വി.ആര്. പ്രവീജ് ഉദ്ഘാടനം ചെയ്തു.ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രവും സംയുക്തമായി സംഘടിപ്പിക്കുന്ന ആറു ദിവസത്തെ പരിശീലനത്തില്‍ കന്നുകാലി പരിപാലനം, വസ്ത്ര നിര്‍മ്മാണം, പലഹാര നിര്‍മ്മാണം, കരകൗശലം, മുട്ടക്കോഴി വളര്‍ത്തല്‍ തുടങ്ങിയ ചെറുകിട സംരംഭങ്ങള്‍ക്കായി അപേക്ഷിച്ചവരാണ് പങ്കെടുക്കുന്നത്. അതാത് മേഖലകള്‍ക്ക് പുറമെ, സംരംഭകരിലെ ആശയ വിനിമയപാടവം, വ്യക്തിത്വ വികസനം, മാര്‍ക്കറ്റിംഗ് സ്കില്‍, സാമ്പത്തിക സാക്ഷരത തുടങ്ങിയ വിഷയങ്ങള്‍ ഉള്‍പ്പെടുത്തിയാണ് പരിശീലനം.ഉദ്ഘാടന ചടങ്ങില്‍ മുനിസിപ്പല്‍ വൈസ് ചെയര്‍ പേഴ്സണ്‍ പ്രദീപാശശി അദ്ധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍മാരായ ശോഭാ രാജന്, കെ.വി. ജുബൈര്‍ തുടങ്ങിയവര്‍ സംസാരിച്ചു. എംപ്ലോയ്മെന്റ് ഓഫീസര്‍ അബ്ദുള്‍ റഷീദ് ടി സ്വാഗതവും സ്വയം തൊഴില്‍ പരിശീലനകേന്ദ്രം കോ-ഓര്‍ഡിനേറ്റര്‍ ആല്ബിന് ജോണ്‍ നന്ദിയും പറഞ്ഞു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍