ആരോഗ്യജാഗ്രത സന്ദേശയാത്ര ജില്ലയില്‍ ആരംഭിച്ചു
മണ്‍സൂണ്‍ കാലങ്ങളില്‍ കണ്ടു വരുന്ന വിവിധ സാംക്രമികരോഗങ്ങളുടെ വ്യാപനം തടയുന്നതിന് പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിനായി ജില്ലാ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ആരോഗ്യജാഗ്രത സന്ദേശയാത്രക്ക് ജില്ലയില്‍ തുടക്കമായി. ആരോഗ്യജാഗ്രത സന്ദേശയാത്ര സുല്‍ത്താന്‍ ബത്തേരി മുനിസിപ്പല്‍ ചെയര്മാന് സി.കെ.സഹദേവന് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.പി.ജയേഷ് അദ്ധ്യക്ഷത വഹിച്ചു. ഡോ.കെ.എസ്.അജയന് പദ്ധതി വിശദീകരിച്ചു. ബത്തേരി മുനിസിപ്പാലിറ്റി ആരോഗ്യസമിതി അദ്ധ്യക്ഷന്‍ ബാബു അബ്ദുറഹിമാന്, ഡെപ്യൂട്ടി ഡി.എം.ഒ. ഡോ.കെ.സന്തോഷ്, ചെതലയം എച്ച്.ഐ. ടി.പി.ബാബു എന്നിവര്‍ സംസാരിച്ചു. കോഴിക്കോട് മനോരഞ്ജന്‍ ആര്‍ട്സ് അവതരിപ്പിക്കുന്ന ആരോഗ്യജാഗ്രത ബോധവല്‍ക്കരണ കലാ ജാഥ ജില്ലയിലെ പ്രധാന കേന്ദ്രങ്ങളില്‍ പര്യടനം നടത്തി ഫെബ്രുവരി 16ന് മാനന്തവാടിയില്‍ സമാപിക്കും.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍