രാജ്യം നേരിടുന്ന വെല്ലുവിളി വര്‍ഗ്ഗീയത;സലീം മടവൂര്‍
കല്‍പ്പറ്റ:രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി വര്‍ഗ്ഗീയതയാണെന്ന് യുവ ജനദാതള്‍(യു) ദേശീയ പ്രസിഡന്റ് സലീം മടവൂര്‍ .ഇന്ന് രാജ്യത്ത് 51% ജനസംഖ്യയെ പ്രതിനിധീകരിക്കുന്ന സംസ്ഥാനങ്ങളില്‍ ഭരണ കക്ഷിയോ മുഖ്യ പ്രതിപക്ഷമോ ആയ ഒരു പാര്‍ട്ടി പോലുമില്ല.കേരളത്തില്‍ വര്‍ഗ്ഗീയതയ്ക്കെതിരെ ശക്തമായ നിലപാടെടുക്കുന്നത് സി.പി.എം-ഉം,തമിഴ്നാട്ടില്‍ ഡി.എം.കെ-യും,കര്‍ണ്ണാടകയിലും,മദ്ധ്യപ്രദേശിലും,രാജസ്ഥാനിലും,പഞ്ചാബിലും കോണ്‍ഗ്രസ്സും,ബീഹാറില്‍ ആര്.ജെ.ഡി-യും,ഉത്തര്‍പ്രദേശില്‍-സമാജ്വാദി പാര്‍ട്ടിയും,ഒറീസ്സയില്‍ ബിജു ജനദാതളും,ആന്ധ്രയില്‍ ഐ.എസ്.ആര് കോണ്‍ഗ്രസ്സുമാണ്.കേരളത്തില്‍ ഭൂരിപക്ഷ-ന്യൂനപക്ഷ വര്‍ഗ്ഗീയതയെ ഒരേപോലെ എതിര്‍ക്കാന്‍ ഇടതുമുന്നണിക്കേ കഴിയൂ.കേരളത്തില്‍ ബി.ജെ.പി.യുടെ ഹിന്ദുത്വ അജണ്ടയില്‍ മൃദു സമീപനമാണ് കോണ്‍ഗ്രസ്സ് നേതൃത്വം സ്വീകരിക്കുന്നത്.ശരത്യാദവിന്റെ നേതൃത്വത്തില്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി മാര്‍ച്ച് ആദ്യവാരം ഡല്‍ഹിയില്‍ ദേശീയ മതേതര കണ്‍വെന്‍ഷനില്‍ പ്രഖ്യാപിക്കും.യുവജനദാതള്‍(യു) വയനാട് ജില്ലാ പ്രവര്‍ത്തക കണ്വെന്ഷന് ഉദ്ഘാടനം ചെയ്തുകൊണ്ട് സലീം മടവൂര്‍ പറഞ്ഞു.ജില്ലാ പ്രസിഡന്റ് പ്രകാശ് ചോമാടി അധ്യക്ഷത വഹിച്ചു.ജെ.ഡി.യു.ജില്ലാ പ്രസിഡന്റ് കെ.കെ.ഹംസ മുഖ്യപ്രഭാഷണം നടത്തി.കെ.എസ്.ബാബു,ഡി.രാജന്,പി.എം.ഷബീറലി,മൊയ്തു ഓണിമേല്‍,എന്‍.കെ.ജ്യോതിഷ് കുമാര്‍,കെ.ബി.രാജു കൃഷ്ണ,കെ.ടി.ഹാഷിം,നാസര്‍ കുരുണിയന്,സി.കെ.നൗഷാദ്,സി.പി.വര്‍ഗ്ഗീസ് എന്നിവര്‍ സംസാരിച്ചു.പുതിയ ജില്ലാ കമ്മിറ്റിയെ തിരഞ്ഞെടുത്തു.ജില്ലാഭാരവാഹികളായി യു.എ.അജ്മല്‍ സാജിദ്(പ്രസിഡന്റ്),വൈസ് പ്രസിഡന്റുമാരായി അബ്ദുല്‍ സലാം,കേശവന് കുറുമ്പാലക്കോട്ട,ജനറല്‍ സെക്രട്ടറിമാരായി സി.പി.റഹീസ്,കെ.ടി.ഹാഷിം,പി.ജെ.ജോമിഷ് എന്നിവരേയും തിരഞ്ഞെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍