മുനീര്‍ ആച്ചിക്കുളം ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന്
പുല്‍പ്പള്ളി:മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റ് ചെയര്‍മാനായി പതിനെട്ടാം വാര്‍ഡിലെ ഗ്രാമപഞ്ചായത്ത് അംഗം മുനീര്‍ ആച്ചിക്കുളത്തെ തെരഞ്ഞെടുത്തു.യു.ഡി.എഫിലെ മുസ്ലീം ലീഗ് അംഗമാണ് മുനീര്‍.നിലവിലുണ്ടായിരുന്ന ചെയര്‍പേഴ്സണ്‍ എല്‍.ഡി.എഫ് അംഗമായിരുന്ന നിഷ ശശിയെ യു.ഡി.എഫ് അംഗങ്ങള്‍ കൊണ്ടുവന്ന അവിശ്വാസത്തെ തുടര്‍ന്ന് പുറത്താക്കിയതിനെ തുടര്‍ന്നായിരുന്നു സ്റ്റാന്റിംഗ് കമ്മിറ്റി തെരഞ്ഞെടുപ്പ്.ഇന്ന് നടന്ന സ്റ്റാന്റിംഗ് കമ്മിറ്റി തെരഞ്ഞെടുപ്പില്‍ മുസ്ലീം ലീഗിന്റെ മുനീര്‍ ആച്ചിക്കുളവും കേരള കോണ്‍ഗ്രസിലെ പി,വി സെബാസ്റ്റ്യനും മാത്രമാണ് പങ്കെടുത്ത്.നിലവിലുണ്ടായിരുന്ന സ്റ്റാന്റിംഗ് കമ്മിറ്റി അംഗം നിഷ ശശിയും യു.ഡി.എഫിനോടൊപ്പം കൂറുമാറി അവിശ്വാസ വോട്ടെടുപ്പില്‍ പങ്കെടുത്തതിനാല്‍ സി.പി.എമ്മില്‍ നിന്ന് പുറത്താക്കിയ ബിന്ദുബിജുവും തെരഞ്ഞെടുപ്പില്‍ എത്തിയില്ല.റിട്ടേണിംഗ് ഓഫീസറായ എം.റഷീദിന്റെ നേതൃത്വത്തിലായിരുന്ന തെരഞ്ഞെടുപ്പ്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍