ഉദയ ഫുട്ബോള്‍മത്സരം ഫെബ്രുവരി 16 ന് ആരംഭിക്കും
മാനന്തവാടി:ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ ഭാഗമായി കൊയിലേരി ഉദയ വായനശാല കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി നടത്തിവരുന്നഉദയ ഫുട്ബോള്‍ മത്സരത്തിന് ഫെബ്രുവരി 16 മുതല്‍ മാനന്തവാടി വള്ളിയൂര്‍ക്കാവ് ഗ്രൗണ്ടില്‍ തുടക്കമാവും.ഇത്തവണ ജില്ലാ ആശുപത്രി ഡയാലിസിസ് യൂണിറ്റിന് അഞ്ച് ലക്ഷം രൂപ സമാഹരികുകയാണ് ടൂര്‍ണ്ണമെന്റിന്റെ ലക്ഷ്യമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.വിജയികള്‍ക്ക് വടക്കേടത്ത് മൈക്കിള്‍ ഫ്രാന്‍സീസ് മെമ്മോറിയല്‍ എവറോളിംഗ് ട്രോഫിയും 30000 രൂപയും,റണ്ണേഴ്സ് അപ്പന് വടക്കേടത്ത് മറിയം മൈക്കിള്‍ മെമ്മോറിയല്‍ എവറോളിംഗ് ട്രോഫിയും 20000 രൂപ ക്യാഷ് െ്രെപസുമാണ് നല്‍കുന്നത്. വിദേശ താരങ്ങളടക്കം കേരളത്തിനകത്തും പുറത്തുമായുള്ള നിരവധി ടീമുകള്‍ ടൂര്‍ണ്ണമെന്റില്‍ മാറ്റുരക്കും. എന്നും ജീവകാരുണ്യ പ്രവര്‍ത്തനത്തിന് ഉദാത്ത മാതൃകയാണ് ഉദയ ഫുട്ബോള്‍. മേള അശരരണരുടെയും നിരാംലബരുടെയും വൃക്കരോഗികളുടെയും ആശ്വാസമാണ് ഉദയ ഫുട്ബോള്‍. അതുകൊണ്ട് തന്നെ ജില്ലയിലെ ഏറ്റവും വലിയ ഓപ്പണ്‍ ഫുട്ബോള്‍ ടൂര്‍ണ്ണമെന്റ് കാണാനെത്തുന്നവരുടെയും അകമൊഴിഞ്ഞ സഹായ സഹകരണങ്ങള്‍ ലഭിക്കുകയും ചെയ്യുന്നു. 16 മുതല്‍ മാര്‍ച്ച് 4 വരെയാണ് ടൂര്‍ണ്ണമെന്റ് നടക്കുക.വാര്‍ത്താ സമ്മേളനത്തില്‍ പി.ഷംസുദീന്‍, കമനമോഹനന്, കടവത്ത് മുഹമദ്, അപ്പച്ചന് ഇളപ്പുപാറ, എ.എം.നിഷാന്ത്, പി.കെ.രാജന്, ഡോ. ഗോകുല്‍ ദേവ് ,കുഞ്ഞാപ്പ വിന്‍സ്പോട്ട് തുടങ്ങിയവര്‍ പങ്കെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍