വിജയികളെ അനുമോദിച്ചു
തരുവണ: വിസ്ഡം എഡ്യൂക്കേഷനല്‍ ഫൗണ്ടേഷന് ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തില്‍ കേരളത്തിലെ വിവിധ സെന്ററുകളിലായി നടന്ന എസ്.എസ്.എല്‍.സി, പ്ലസ് ടു, സി ബി എസ് സി വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച മോഡല്‍ പരീക്ഷയില്‍ മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ എസ്.എസ്.എഫ് തരുവണ സെക്ടര്‍ വിസ്ഡം സമിതി അനുമോദിച്ചു. സെക്ടറില്‍ രണ്ട് സെന്ററുകളിലായി പരീക്ഷയെഴുതിയ 150ഓളം വിദ്യാര്‍ത്ഥികളില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങിയ ജോസ്ന ആന്ത്രൂസ്, ബരീറ എന്നിവരാണ് സെക്ടര്‍ എക്സലന്‍സി അവാര്‍ഡിന് അര്‍ഹരായത്. സെക്ടര്‍ പ്രതിനിധികളായ ജാബിര്‍ കൈപ്പാണി, ഷാഫി മുസ്ലിയാര്,മുഹമ്മദ് സജ്ജാദ് തുടങ്ങിയവര്‍ കുട്ടികള്‍ക്ക് ഉപഹാരങ്ങള്‍ സമര്‍പ്പിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍