ബസ്സില്‍ വെച്ച് യുവതിയോട് മോശമായി പെരുമാറിയതായി പരാതി; യുവാവ് അറസ്റ്റില്‍
മാനന്തവാടി:ബസ്സില്‍ വെച്ച് യുവതിയോട്് മോശമായി പെരുമാറിയ യുവാവിനെ അറസ്റ്റ് ചെയ്തു.തിരൂരങ്ങാടി മാട്ടാന്‍ വീട്ടില്‍ ഹാരിസിനെ (32)യാണ് പോലീസ് അറസ്റ്റ് ചെയ്തത്.ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ബംഗളൂരുവില്‍ നിന്നും കോഴിക്കോട് പോകുകയായിരുന്ന ബസ്സില്‍ നിന്നും യുവാവ് യുവതിയോട് ദാഹിക്കുന്നു കുടിക്കാന്‍ വെള്ളമുണ്ടോയെന്ന് ചോദിച്ച് വിളിക്കുകയും തുടര്‍ന്ന് മോശമായി പെരുമാറിയെന്നുമാണ്പരാതി.കോഴിക്കോട് ചേവായൂര്‍ സ്വദേശിയായ യുവതി ബസ്സ് മാനന്തവാടിയില്‍ എത്തിയപ്പോള്‍ നേരിട്ട് സ്റ്റേഷനില്‍ ചെന്ന് പരാതി നല്‍കുകയായിരുന്നു.ഹാരിസിനെ കോടതി റിമാന്റ് ചെയ്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍