ഷുഹൈബിന്റെ കൊലപാതകം;യൂത്ത് കോണ്‍ഗ്രസ് പുല്‍പ്പള്ളിയില്‍ പ്രതിഷേധ പ്രകടനം നടത്തി
മട്ടന്നൂര്‍ യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ചുകൊണ്ട് യൂത്ത് കോണ്‍ഗ്രസ് പുല്‍പ്പള്ളി മണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനവും സംഗമവും നടത്തി. പ്രതിഷേധ യോഗം കോണ്‍ഗ്രസ് പുല്‍പ്പള്ളി മണ്ഡലം പ്രസിഡന്റ് ടി എസ് ദിലീപ്കുമാര് ഉദ്ഘാടനം ചെയ്തു.യൂത്ത് കോണ്‍ഗ്രസ് പുല്‍പ്പള്ളി മണ്ഡലം പ്രസിഡന്റ് സിജു തോട്ടത്തില്‍ അധ്യക്ഷത വഹിച്ചു.സണ്ണി തോമസ്,ലിജോ ജോര്‍ജ്, ബിജോയ്, അരവിന്ദ്, മണി പാമ്പാനാല്, പ്രമോദ്, ഷിബു കൃഷ്ണ, ജേക്കബ്, സിബിന്, റൊണാള്‍ഡ് എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍