മുസ്ലീം ലീഗ് ലീഡേഴ്സ് മീറ്റ് നടത്തി
കല്‍പ്പറ്റ: മേപ്പാടി പഞ്ചായത്ത് മുസ്ലീം ലീഗ് ലീഡേഴ്സ് മീറ്റ് കല്‍പ്പറ്റയില്‍ ജില്ലാ മുസ്ലീം ലീഗ് പ്രസിഡന്റ് പി.പി.എ കരീം സാഹിബ് ഉദ്ഘാടനം ചെയ്തു. കാരാടന്‍ നജീബ് അധ്യക്ഷനായിരുന്നു. സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ മുസ്ലീം ലീഗ്കാരന്റെ പങ്ക് എന്ന വിഷയത്തെ അധികരിച്ച് ജില്ലാ ലീഗ് സെക്രട്ടറി യാഹ് യാ ഖാന് തലക്കല്‍ ക്ലാസ്സെടുത്തു. അഡ്വ.എം.സി.എം ജമാല്‍ മുസ്ലീം ലീഗും നവോത്ഥാനവും എന്ന വിഷയം അവതരിപ്പിച്ചു.ഐ.ജി.സി.വയനാടിന്റെ പരിശീലകന് റഹീമുദ്ധീന്‍ ലീഡര്‍ഷിപ്പ് എന്ന വിഷയം അവതരിപ്പിച്ചു.കല്‍പ്പറ്റ നിയോജക മണ്ഡലം മുസ്ലീം ലീഗ് സെക്രട്ടറി ടി.ഹംസ ക്രോഡീകരണം നടത്തി.കെ.മുഹമ്മദലി, പി.ലുഖുമാന്, അബ്ദുള്‍ കലാം, സി.എച്ച്.ആലി, സി.ഷിഹാബ്, റജീഷ് അലി, സി.ഹാരിസ് പി.കെ.അഷ്റഫ്, പി.മുഹമ്മദ് കുട്ടി ഹാജി എന്നിവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍