ഓട്ടോടാക്സി ലൈറ്റ് മോട്ടോര്‍ വര്‍ക്കേഴ്സ് ഫെഡറേഷന് (സിഐറ്റിയു) കല്‍പ്പറ്റ മുനിസിപ്പല്‍ സമ്മേളനം സംഘടിപ്പിച്ചു
കല്‍പ്പറ്റ: വയനാട് ജില്ലാ ഓട്ടോടാക്സി ലൈറ്റ് മോട്ടോര്‍വര്‍ക്കേഴ്സ് ഫെഡറേഷന് (സിഐറ്റിയു ) കല്‍പ്പറ്റ മുനിസിപ്പല്‍ സമ്മേളനം ബര്‍മ്മ മുഹമ്മദ് നഗറില്‍ നടന്നു. സിഐറ്റി യു ജില്ലാ ജോയിന്റ് സെക്രട്ടറി എം.മധു സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.വി.മുബാറക്ക് അധ്യക്ഷനായിരുന്നു.ഏരിയ സെക്രട്ടറി പി.എം.സന്തോഷ്കമാര്‍, വി.ഹാരിസ് എന്നിവര്‍ സംസാരിച്ചു.പ്രസിഡന്റായി പി.വി.മുബാറക്കിനേയും 19 അംഗ എക്സിക്യൂട്ടീവിനെയും തിരഞ്ഞെടുത്തു.കല്‍പ്പറ്റയിലെ ഫുട്പാത്തുകളുടെ ശോച്യാവസ്ഥ പരിഹരിക്കുക, ട്രാഫിക്ക് പരിഷ്കാരം നടപ്പിലാക്കുക എന്നീ ആവശ്യങ്ങള്‍ ഉടന്‍ നടപ്പിലാക്കണമെന്ന് അധികാരികളോട് യോഗം ആവശ്യപ്പെട്ടു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍