വാടേരി ക്ഷേത്രത്തില്‍ ശിവരാത്രി ആഘോഷിച്ചു
മാനന്തവാടി:വാടേരി ശിവക്ഷേത്രത്തില്‍ ശിവരാത്രി ആഘോഷിച്ചു. ക്ഷേത്രത്തില്‍ നടത്തിയ ശിവരാത്രി വിശേഷാല്‍ പൂജകള്‍ക്ക് തന്ത്രി പുതുമന ഇല്ലം മധു നമ്പൂതിരി, മേല്‍ശാന്തി പുറഞ്ചേരി ഇല്ലം പ്രകാശന് നമ്പൂതിരി എന്നിവര്‍ മുഖ്യകാര്‍മികത്വം വഹിച്ചു. ശിവരാത്രി ആഘോഷത്തിന്റെ ഭാഗമായി നടത്തിയ പഞ്ചാക്ഷരീ മന്ത്രജപ ലിഖിത യജ്ഞം ഡോ. വി. രവീന്ദ്രന് ഉദ്ഘാടനം ചെയ്തു. ക്ഷേത്രയോഗം പ്രസിഡന്റ് വി.എം. ശ്രീവത്സന്‍ അധ്യക്ഷത വഹിച്ചു.ഡോ. സ്വാമിദാസ്, ആഘോഷ കമ്മിറ്റി പ്രസിഡന്റ് വി.ആര്. മണി, എം.വി. സുരേന്ദ്രന്, സി.കെ. ശ്രീധരന്, ടി.കെ. ഉണ്ണി, പി.പി. സുരേഷ് കുമാര്‍, ഇ.കെ. അജിത കുമാരി, മാതൃശക്തി അംഗങ്ങള്‍ എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍