വിമുക്തി ഏകദിന സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണ്ണമെന്റ് സംഘടിപ്പിച്ചു
മാനന്തവാടി:വിമുക്തി ലഹരി വര്‍ജ്ജന മിഷന്റെ ഭാഗമായി മാനന്തവാടി നഗരസഭയും ജനമൈത്രി എക്സൈസ് സ്ക്വാഡും സംയുക്തമായി മാനന്തവാടി വള്ളിയൂര്‍ക്കാവ് ഗ്രൗണ്ടില്‍ വെച്ച് നടത്തുന്ന ഏകദിന സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണ്ണമെന്റ് മാനന്തവാടി നഗരസഭ ചെയര്മാന് വി.ആര് പ്രവീജ് ഉദ്ഘാടനം ചെയ്തു.മാനന്തവാടി നഗരസഭ കൗണ്‍സിലര്‍ മുജീബ് കോടിയോടന്‍ അദ്ധ്യക്ഷതവഹിച്ചു.അസി.എക്സൈസ് ഇന്‍സ്പെക്ടര്‍ സി.എച്ച് ഹരികുമാര്‍ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.വള്ളിയൂര്‍ക്കാവ് ക്ഷേത്രം ട്രസ്റ്റി ഏച്ചോം ഗോപി,എസ്.ടി പ്രമോട്ടര്‍ ബാബു,മാനന്തവാടി നഗരസഭ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ വിനോജ് പി.ടി,ജനമൈത്രി എക്സൈസ് സി.ഐ ടി.എം കാസിം എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍