തിരുനെല്ലി ക്ഷേത്രത്തിലെ കുംഭംവാവ് ബലി ഫെബ്രുവരി 15 ന്
തിരുനെല്ലി ക്ഷേത്രത്തില്‍ കുംഭംവാവ് ബലികര്‍മ്മം ഫെബ്രുവരി 15 ന് കാലത്ത് 05 മണി മുതല്‍ ഉച്ചക്ക് 12 മണി ഉണ്ടായിരിക്കുന്നതാണെന്ന് എക്സിക്യുട്ടീവ് ഓഫീസര്‍ അറിയിച്ചു. ക്ഷേത്രത്തില്‍ എത്തുന്ന ഭക്ത ജനങ്ങളുടെ സൗകര്യാര്‍ത്ഥം രശീതി വിതരണത്തിനും ബലി സാധന വിതരണത്തിനും കൂടുതല്‍ കൗണ്ടറുകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതാണ്. പാപനാശിനിയില്‍ ബലികര്‍മ്മം ചെയ്യിക്കുന്നതിന് കൂടുതല്‍ കര്‍മ്മികളേയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. യാത്രാ സൗകര്യത്തിനായി കൂടുതല്‍ ബസ് അനുവദിക്കുന്നതിനായി കെഎസ്ആര്‍ടിസി ഡിപ്പോയില്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. ക്ഷേത്രത്തില്‍ എത്തുന്ന ഭക്തജനങ്ങള്‍ക്ക് അത്താഴവും, പ്രഭാത ഭക്ഷണവും ദേവസ്വം സൗജന്യമായി നല്‍കുന്നതാണെന്നും എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍