വനമിത്ര പുരസ്ക്കാരദാനവും കാട്ടുതീ പ്രതിരോധ ശില്‍പ്പശാലയും
വയനാട് സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന് സുല്‍ത്താന്‍ ബത്തേരി റെയിഞ്ചിന്റെ ആഭിമുഖ്യത്തില്‍ മീനങ്ങാടി ഗവ.ഹയര്‍സെക്കണ്ടറി സ്കൂളില്‍ വെച്ച് 2017 വര്‍ഷത്തെ വനമിത്ര പുരസ്ക്കാരദാന ചടങ്ങും കാട്ടുതീ പ്രതിരോധ ശില്‍പ്പശാലയും സംഘടിപ്പിച്ചു. വയനാട് സോഷ്യല്‍ ഫോറസ്ട്രി അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ എ.ഷജ്നസ്വാഗതം ആശംസിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ടി.ഉഷാകുമാരി പരിപാടിയുടെ ഉദ്ഘാടനവും പുരസ്ക്കാര ദാനവും നിര്‍വ്വഹിച്ചു.സ്കൂള്‍ പ്രിന്‍സിപ്പാള്‍ ശ്രീ.ഷാജി.സി.കെ, എന്‍.എസ്.എസ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ എം.കെ.രാജേന്ദ്രന്, പി.ടി.എ പ്രസിഡണ്ട് ടി.ബിനു, എന്‍.എസ്.എസ് യൂണിറ്റ്അംഗങ്ങള്‍ എന്നിവര്‍ ചേര്‍ന്ന് അവാര്‍ഡ് തുകയും ഫലകവും ഏറ്റുവാങ്ങി. ചടങ്ങില്‍ വെച്ച് ദേശീയ ഹരിതസേന കോ-ഓര്‍ഡിനേറ്ററും സംസ്ഥാന അദ്ധ്യാപക അവാര്‍ഡും നേടിയ സി.ജയരാജന് വനം വകുപ്പിന്റെ ഉപഹാരം നല്കി. ബത്തേരി ബ്ലോക്ക് പഞ്ചായത്ത് അംഗംശ്രീമതി മിനി ജോണ്സണ്, കല്‍പ്പറ്റ സോഷ്യല്‍ ഫോറസ്ട്രി റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്ശ്രീ.കെ.ജെ.ജോസ്, വാര്‍ഡ് മെംബര്‍ മിനി സാജു,ലിസി പൗലോസ്തുടങ്ങിയവര് ആശംസകള്‍ അറിയിച്ചു. തുടര്‍ന്ന് നടന്ന കാട്ടുതീ പ്രതിരോധ ശില്പ്പശാലയ്ക്ക്സീക്ക് ഡയറക്ടര്‍ ശ്രീ. പത്മനാഭന് മാസ്റ്റര്‍ നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍