സ്നേഹപൂര്‍വ്വം ജിനുവിന് സംഗീത സന്ധ്യ സംഘടിപ്പിച്ചു
മേപ്പാടി:ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് ചികില്‍സയില്‍ കഴിയുന്ന ജിതിന് അബുവിന്റെ ചികില്‍സ ചിലവിലേക്കായി മേപ്പാടി ജനകീയ സമിതി സംഘടിപ്പിച്ച 'സ്നേഹപൂര്‍വ്വം ജീനുവിന് ' സംഗീത സന്ധ്യ സംഘടിപ്പിച്ചു.മേപ്പാടി ബസ് സ്റ്റാന്റ് പരിസരത്ത് വെച്ച് നടന്ന പരിപാടി കല്‍പ്പറ്റ ഡിവൈഎസ്പി പ്രിന്‍സ് എബ്രഹാം ഉദ്ഘാടനം ചെയ്തു . മേപ്പാടി പഞ്ചായത്ത് പ്രസിഡ് കെ.കെ.സ ഹദ് അദ്ധ്യക്ഷത വഹിച്ചു.ജനകീയ സമിതി കണ്‍വീനര്‍ ടി.ഹംസ സ്വാഗതം പറഞ്ഞു .പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി. ഷൈജ മൂപ്പൈനാട്,പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് യഹ്യാ ഖാന് തലക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു.ജാതി മത രാഷ്ട്രീയപരമായ യാതൊരു വ്യത്യാസവുമാല്ലാതെ മേപ്പാടിയിലെ ജനങ്ങള്‍ ഒന്നടങ്കം കാരുണ്യ പ്രവര്‍ത്തനത്തിന്ന് മുന്നിട്ടിറങ്ങിയപ്പോള്‍ പ്രകൃതിയും സന്തോഷ അശ്രുക്കള്‍ പൊഴിച്ചു ചെറിയ മഴ പെയ്തു മനസിന്നും അന്തരീക്ഷത്തിന്നും കുളിരു പകര്‍ന്നു.തുടര്‍ന്ന നടന്ന സംഗീത വിരുന്നിന്ന് സിനിമ പിന്നണി ഗായകന് അഫ്സല് നേതൃത്വം നല്കി .പാട്ടു പാടി കൊണ്ട് അവതരിപ്പിച്ച മാജിക്കും,പന്ത്രണ്ട് മിനിട്ടു കൊണ്ട് നൂറ്റി എണ്പാത്തി അഞ്ചോളം പേരുടെ ശബ്ദം അനുകരിച്ചും നിറഞ്ഞ സദസ്സിന്റെ മനസ്സ് കീഴടക്കിയാണ് കലാകാരന്മാര് വേദി വിട്ടത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍