പഠിതാക്കളുടെ സംഗമം നടത്തി
മുട്ടില്‍ സംസ്ഥാന സാക്ഷരത മിഷന് നടപ്പിലാക്കുന്ന ആദിവാസി സാക്ഷരത പദ്ധതിയുടെ ഭാഗമായി മുട്ടില്‍ ഗ്രാമപഞ്ചായത്തില്‍ പഠിതാക്കളുടെ സംഗമവും , ആദിവാസി പഠിതാക്കളുടെ കലാമേളയും സംഘടിപ്പിച്ചു. പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ വെച്ച് നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ എം നജീം ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് എന്‍ ബി ഫൈസല്‍ അദ്ധ്യക്ഷത വഹിച്ചു. ഏറ്റവും മുതിര്‍ന്ന പഠിതാക്കളായ ആലന്തട്ട കോളനിയിലെ നങ്ങി , എലുമ്പി മലക്കാട് കോളനി എന്നിവരെ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ അമ്മാത്ത് വളപ്പില്‍ കൃഷ്ണകുമാര്‍ , ബ്ലോക്ക് പഞ്ചായത്ത് അംഗം എം ഒ ദേവസ്യ എന്നിവര്‍ പൊന്നാട അണിയിച്ച് ആദരിച്ചു. ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ മിനി മുഖ്യ പ്രഭാഷണം നടത്തി. പഞ്ചായത്ത് കോ- ഓര്‍ഡിനേറ്റര്‍ ഉസ്മാന് ഉപ്പി പ്രവര്‍ത്തന വിശദീകരണം നടത്തി. ആദിവാസി സാക്ഷരത പദ്ധതി ജില്ലാ കോ- ഓര്‍ഡിനേറ്റര്‍ പി എന്‍ ബാബു പ്രോജക്ട് വിശദീകരണവും നടത്തി. ബ്ലോക്ക് പഞ്ചായത്ത് അംഗം പി സി അയ്യപ്പന്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ചന്ദ്രിക പളളിക്കര, സി കെ ബാലകൃഷ്ണന്, സുന്ദര്‍ രാജന്, അസി സെക്രട്ടറി എം ആര് ഹേമലത എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. സാക്ഷരത പ്രേരക്മാരായ കെ സല്‍മത്ത് സ്വാഗതവും, എന്‍ പി സക്കീന നന്ദിയും പറഞ്ഞു. തുടര്‍ന്ന് പഠിതാക്കളുടെ വട്ടക്കളി, നാടന്‍പാട്ട്, തുടികൊട്ട്, കമ്പളക്കളി തുടങ്ങിയ കലാപരിപാടികള്‍ അരങ്ങേറി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍