വിഷരഹിത മത്സ്യവിപണ കേന്ദ്രം മുണ്ടേരിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു
കല്‍പ്പറ്റ: മത്സ്യാഹാരം ആരോഗ്യപരിപാലനത്തിന് എന്ന സന്ദേശമുയര്‍ത്തി ചെറുകിടപരമ്പരാഗത മത്സ്യബന്ധനക്കാരെ ഉള്‍പ്പെടുത്തി രാസമാലിന്യങ്ങള്‍ ചേര്‍ക്കാത്ത ശുദ്ധമായ കടല്‍ മത്സ്യം ജനങ്ങളിലെത്തിച്ച് വിപണനം നടത്തുന്നതിനും അതുവഴി ലഭിക്കുന്ന പണം വിവിധങ്ങളായ ജീവകാരുണ്യ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തുക എന്ന ലക്ഷ്യത്തോടെയും വിഷരഹിത മത്സ്യവിപണ കേന്ദ്രം മുണ്ടേരിയില്‍ ആരംഭിച്ചു.കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മദര്‍ തെരേസ ഫിഷര്മെന്ഡവലപ്പ്മെന്റ് സൊസൈറ്റിയുടേതാണ് വിഷ രഹിത മത്സ്യവിപണന കേന്ദ്രം. വിപണന കേന്ദ്രം കല്‍പ്പറ്റ നഗരസഭ വൈസ് ചെയര്മാന് പി.പി. ആലി ഉദ്ഘാടനം ചെയ്തു.വാര്‍ഡ് കൗണ്‍സിലര്‍ വി.പി.ശോശാമ്മ അധ്യക്ഷയായിരുന്നു.എച്ച്.എസ് നഗര്‍ റസിഡന്‍സ് അസോസിയേഷന് പ്രസിഡന്റ് എം.സുനില്കുമര്, ശാന്തിനഗര്‍ റസിഡന്‍സ് അസോസിയേഷന് പ്രസിഡന്റ് പി.ജെ. മാത്യൂ, സ്നേഹതീരം റസിഡന്‍സ് അസോസിയേഷന് പ്രസിഡന്റ് എസ്.സി.ജോണ്‍, വയനാട് വികസന സമിതി ചെയര്മാന് പി.പി.ഷൈജല്‍, കെ.കെ.രാജേന്ദ്രന്, ഗ്ലോബല്‍ പെയിന്റ് ഇന്ത്യ ചെയര്മാന് ഇത്തീക്കല് സുനീര്‍, എം.എം.ഷാജിര്‍, ഡിന്റോ ജോസ്, നാണു റൈട്ടര്‍, പി.കെ.സുരേഷ്, പി. പി.സതീശന്, എന്‍.എം. കൃഷ്ണന്, കെ.കുഞ്ഞീദ്, എ.കെ. ഇന്ദു, പി.സിന്ധു, കെ.കല്യാണി, പി.ജോര്‍ജ്, പി.സൈനബ, പി.റജീന, കെ. വാസു എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍